ഒരു കൈപ്പത്തിയില്ലാത്ത സ്‌പാനിഷ് ഗോൾ മെഷീൻ, ഗോകുലം കേരളക്കായി മിന്നും പ്രകടനം തുടർന്ന് സാഞ്ചസ് | Alex Sanchez
സ്‌പാനിഷ് താരമായ അലക്‌സ് സാഞ്ചസ് പിറന്നു വീണതു തന്നെ ഒരു കൈപ്പത്തിയില്ലാതെയാണ്. എന്നാൽ ശാരീരികപരമായ ആ കുറവ് ഉയരങ്ങൾ കീഴടക്കുന്നതിൽ നിന്നും അദ്ദേഹത്തെ ഒരു തരത്തിലും പിന്തിരിപ്പിച്ചില്ല. പതിനാലു വർഷങ്ങൾക്കു മുൻപ് ഒരു കയ്യില്ലാതെ പ്രൊഫെഷണൽ ഫുട്ബോൾ കളിക്കുന്ന ആദ്യത്തെ താരമായ സാഞ്ചസ് സീസണിന്റെ തുടക്കത്തിലാണ് ഐ ലീഗ് ക്ലബായ ഗോകുലം കേരളയിലെത്തിയത്. ഒരു വർഷത്തെ കരാറിലാണ് മുപ്പത്തിനാലുകാരനായ താരം ഗോകുലത്തിലേക്ക് ചേക്കേറിയത്. ഇപ്പോൾ ഗോകുലം കേരള ആരാധകർ മാത്രമല്ല, ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ മുഴുവൻ ശ്രദ്ധിക്കുന്ന […]