ചെറിയ ലീഗുകളിൽ പോലും VAR ഉള്ളപ്പോൾ ഇത് ഐഎസ്എല്ലിന്റെ കഴിവുകേടാണ്, നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ജംഷഡ്‌പൂർ പരിശീലകൻ | Jamshedpur FC
ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാരുടെ പിഴവുകൾ നിരന്തരം ആവർത്തിക്കപ്പെടുന്നതിനെ തുടർന്ന് വലിയ പ്രതിഷേധം പലപ്പോഴും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സീസണിലാണ് അതിന്റെ ഏറ്റവും ഉയർന്ന രൂപം കണ്ടത്. ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന മത്സരത്തിൽ ഛേത്രി നേടിയ ഗോൾ റഫറി തെറ്റായി അനുവദിച്ചതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വുകോമനോവിച്ച് കളിക്കളം വിട്ടു. ഇതിനെ തുടർന്ന് അദ്ദേഹത്തിനു പത്ത് മത്സരങ്ങളിൽ വിലക്ക് ലഭിച്ചിരുന്നു. വിലക്ക് കഴിഞ്ഞു തിരിച്ചു വന്നതിനു ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് കുറ്റമറ്റ രീതിയിൽ […]