കേരള ബ്ലാസ്റ്റേഴ്‌സിന് വൻമതിൽ കെട്ടിയ പ്രകടനം, ലെസ്‌കോവിച്ചിന്റ്‌റെ സ്ഥാനം കൈക്കലാക്കി മിലോസ് ഡ്രിങ്കിച്ച് | Drincic
സ്‌പാനിഷ് താരമായ വിക്റ്റർ മോങ്കിൽ ക്ലബ് വിട്ടതോടെ ഒരു വിദേശ സെന്റർ ബാക്കിനെ ഈ സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സിന് ആവശ്യമായിരുന്നു. നിരവധി താരങ്ങളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മോണ്ടിനെഗ്രോ ദേശീയ ടീമിന്റെ താരമായ മിലോസ് ഡ്രിങ്കിച്ചിനെ സ്വന്തമാക്കുന്നത്. മോണ്ടിനെഗ്രൻ ലീഗിലും ബെലാറസ് ലീഗിലും വിവിധ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഇരുപത്തിനാലുകാരനായ ഡ്രിങ്കിച്ച്. ആരാധകർക്ക് വളരെയധികം സന്തോഷം നൽകിയ ഒരു സൈനിങായിരുന്നു ഡ്രിങ്കിച്ചിന്റേത്. വെറും ഇരുപത്തിനാലു വയസ് മാത്രം പ്രായമുള്ള താരത്തിന്റെ […]