“മെസി എതിരാളികൾക്കൊരു മുന്നറിയിപ്പാണ് അതിലൂടെ നൽകിയത്”- ഇന്റർ മിയാമി പരിശീലകൻ പറയുന്നു | Messi
ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ ലയണൽ മെസി മികച്ച പ്രകടനമാണ് നടത്തുന്നത്. മൂന്നു മത്സരങ്ങൾ കളിച്ച താരം അഞ്ചു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി. ലയണൽ മെസി കളിച്ച എല്ലാ മത്സരങ്ങളിലും ഇന്റർ മിയാമി വിജയം നേടിയെന്നത് താരത്തിന്റെ സാന്നിധ്യം ടീമിന് എത്ര വലിയ മുന്നേറ്റമാണ് ഉണ്ടാക്കി നൽകിയതെന്ന് വ്യക്തമാക്കുന്നു. ലയണൽ മെസിയും വളരെ അനായാസതയോടെ, സന്തോഷവാനായാണ് ഇന്റർ മിയാമിക്കൊപ്പം ഇറങ്ങുന്നത്. അതേസമയം കഴിഞ്ഞ മത്സരത്തിൽ ലയണൽ മെസിയെ കുറച്ച് രോഷാകുലനായാണ് കാണപ്പെട്ടത്. ഒർലാണ്ടോ സിറ്റി താരങ്ങൾ മെസിയെ […]