അമേരിക്കയിൽ മെസിയാരവം ആഞ്ഞടിക്കുന്നതിന്റെ പുതിയ തെളിവുകൾ, മറ്റൊരു റെക്കോർഡ് കൂടി അർജന്റൈൻ താരത്തിന് സ്വന്തം | Messi

അമേരിക്കൻ ലീഗിലെത്തിയ ലയണൽ മെസി ഉജ്ജ്വലമായ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടു മത്സരങ്ങൾ ഇതുവരെ ഇന്റർ മിയാമിക്കു വേണ്ടി ലീഗ് കപ്പിൽ കളിച്ച താരം അതിൽ നിന്നും മൂന്നു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി. അമേരിക്കൻ ലീഗിൽ അധികം വിജയങ്ങൾ നേടാനാകാതെ പതറിക്കൊണ്ടിരുന്ന ഇന്റർ മിയാമി മെസി എത്തിയതിനു ശേഷം മികച്ച പ്രകടനം നടത്തുകയും അവസാനം കളിച്ച രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കുകയും ചെയ്‌തു. ഇന്റർ മിയാമിയിൽ മെസി വന്നതിന്റെ മാറ്റം പ്രകടമാണ്. എന്നാൽ ഇന്റർ മിയാമിയിൽ മാത്രമല്ല, […]

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഓഫർ തഴഞ്ഞു, ഓസ്‌ട്രേലിയൻ താരത്തെ ബെംഗളൂരു റാഞ്ചി | Kerala Blasters

പുതിയ സീസണിനായി ടീമിലെത്തിച്ച ജോഷുവ സോട്ടിരിയോക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓസ്‌ട്രേലിയൻ താരമായ സോട്ടിരിയോക്ക് പകരം ഓസ്‌ട്രേലിയയിൽ നിന്ന് തന്നെയുള്ള റയാൻ വില്യംസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തിയിരുന്നു. ഓസ്‌ട്രേലിയൻ ക്ലബായ പെർത്ത് ഗ്ലോറിയുടെ താരമായ വില്യംസ് ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ടെന്ന് മാർക്കസ് മെർഗുലാവോയും വെളിപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന എതിരാളികളായ ബെംഗളൂരു എഫ്‌സി റയാൻ വില്യംസിന്റെ ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വർഷത്തെ കരാറിലാണ് ഇരുപത്തിയൊമ്പതു […]

ബാഴ്‌സലോണക്കൊപ്പം മെസി വീണ്ടും കളിക്കും, താരം ലോണിൽ ക്ലബ് വിടുന്നതിനെക്കുറിച്ചും ഇന്റർ മിയാമി ഉടമ | Messi

പിഎസ്‌ജി വിട്ട ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താനാണ് ആഗ്രഹിച്ചതെങ്കിലും സാമ്പത്തിക പ്രതിസന്ധികൾ പിടിമുറുക്കിയ ക്ലബിന് ചില താരങ്ങളെ വിൽക്കാതെ മെസിയെ തിരിച്ചു കൊണ്ടുവരാൻ കഴിയില്ലായിരുന്നു. അതുകൊണ്ടു ക്ലബിന്റെ തീരുമാനം വൈകുമെന്നതിനാലാണ് ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള തീരുമാനമെടുത്തത്. ഇന്റർ മിയാമിക്കായി ലയണൽ മെസി രണ്ടു മത്സരങ്ങൾ കളിക്കുകയും ചെയ്‌തു. തന്റെ പതിനാലാം വയസിൽ ബാഴ്‌സലോണയിലേക്ക് ചേക്കേറിയ ലയണൽ മെസി ഇരുപതോളം വർഷങ്ങൾ അവിടെ കളിക്കുകയും സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കുകയും ചെയ്‌തിരുന്നു. എന്നാൽ ലയണൽ മെസി ക്ലബ് […]

ആ വിഖ്യാത കൂട്ടുകെട്ട് ഒരുമിച്ചു കളിക്കില്ല, സുവാരസ് ഇന്റർ മിയാമിയിലേക്ക് പോകില്ലെന്ന് ബ്രസീലിയൻ പരിശീലകൻ | Suarez

ഇന്റർ മിയാമിയിൽ എത്തിയ ലയണൽ മെസി തകർപ്പൻ പ്രകടനമാണ് ക്ലബിനായി നടത്തുന്നത്. രണ്ടു മത്സരങ്ങൾ കളിച്ച താരം മൂന്നു ഗോളുകളും ഒരു അസിസ്റ്റും ടീമിനായി നേടിക്കഴിഞ്ഞു. വിജയങ്ങൾ നേടാൻ ബുദ്ധിമുട്ടിയ ഇന്റർ മിയാമി ലയണൽ മെസി എത്തിയതിനു ശേഷം തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ജയവും സ്വന്തമാക്കി. ഒരു ശരാശരി ടീമായിരുന്നു ഇന്റർ മിയാമി മെസിയുടെ വരവോടെ വലിയ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. ലയണൽ മെസി മാത്രമല്ല, താരത്തിനൊപ്പം മുൻപ് ബാഴ്‌സലോണയിൽ കളിച്ച താരങ്ങളായ സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർദി ആൽബ […]

പുതിയ വിദേശതാരത്തെ വട്ടം കറക്കുന്ന സഹൽ, ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നെഞ്ചു തകർക്കുന്ന വീഡിയോ | Sahal

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ആരാധകർക്ക് പുതിയ സീസണിന് മുന്നോടിയായി നൽകിയ വലിയൊരു വേദനയാണ് ടീമിലെ സൂപ്പർതാരമായ സഹലിനെ ഒഴിവാക്കിയത്. നിരവധി വർഷങ്ങളായി ക്ലബിന്റെ കൂടെയുള്ള സഹൽ ആരാധകരുടെ പ്രിയതാരമായിരുന്നു. ഇനിയും നിരവധി വർഷങ്ങൾ താരം ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷിച്ചു നിൽക്കുമ്പോഴാണ് മോഹൻ ബഗാനുമായി പ്രീതം കൊട്ടാലിനെ വെച്ചുള്ള കൈമാറ്റക്കരാർ ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഇന്ത്യൻ ഫുട്ബോളിൽ വലിയൊരു ചരിത്രമുള്ള മോഹൻ ബഗാനിലേക്ക് ചേക്കേറിയ സഹലിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം ക്ലബ് പുറത്തു വിട്ടിരുന്നു. മോഹൻ […]

ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഘോഷിക്കാൻ വരട്ടെ, നിരാശപ്പെടുത്തുന്നതിൽ ക്ഷമ ചോദിക്കുന്നുവെന്ന് മാർക്കസ് മെർഗുലാവോ | Kerala Blasters

നിരാശപ്പെടുത്തുന്ന ഒരു സമയത്തിലൂടെ കടന്നു പോകുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നൽകി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില വിദേശതാരങ്ങളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉയർന്നു വരുന്നുണ്ടായിരുന്നു. പുതിയ സീസണിന് മുന്നോടിയായി ഏതാനും പ്രധാന താരങ്ങളെ നഷ്‌ടപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സിന് അവർക്ക് പകരക്കാരായി പുതിയ താരങ്ങളെ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. അതിന്റെ നിരാശയിലുള്ള ആരാധകർക്ക് ആവേശം നൽകുന്നതായിരുന്നു ഈ അഭ്യൂഹങ്ങൾ. ഓസ്‌ട്രേലിയയിൽ നിന്നുമെത്തിച്ച മുന്നേറ്റനിര താരമായ ജോഷുവ സോട്ടിരിയോക്ക് പരിക്ക് പറ്റിയത് കേരള ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ തിരിച്ചടി നൽകുകയുണ്ടായി. താരം 2024 […]

പരിക്കേറ്റ സോട്ടിരിയോക്ക് അതിനേക്കാൾ മികച്ച പകരക്കാരൻ, പ്രീമിയർ ലീഗ് ക്ലബിൽ കളിച്ച താരം ബ്ലാസ്റ്റേഴ്‌സിലേക്ക് | Kerala Blasters

അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വലിയ തിരിച്ചടി നൽകിയാണ് ടീമിലെത്തിച്ച ഓസ്‌ട്രേലിയൻ താരമായ ജോഷുവ സോട്ടിരിയോക്ക് പരിക്ക് പറ്റിയത്. മുന്നേറ്റനിരയിൽ ദിമിത്രിക്ക് കൂട്ടായി കളിക്കാനെത്തിയ താരം 2024 വരെ പരിക്കേറ്റു പുറത്തിരിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കിയിരുന്നു. സോട്ടിരിയോക്ക് മികച്ചൊരു പകരക്കാരനെ തേടുന്ന ബ്ലാസ്റ്റേഴ്‌സ് അതിൽ വിജയം കണ്ടുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏഷ്യൻ രാജ്യത്ത് നിന്നുള്ള താരമെന്ന ക്വോട്ടയിലാണ് സോട്ടിരിയോയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. അതുകൊണ്ടു തന്നെ താരത്തിന്റെ പകരക്കാരനും ഓസ്‌ട്രേലിയയിൽ നിന്ന് തന്നെയാണ്. […]

അർജന്റീന ടീമിലേക്ക് തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്, വെളിപ്പെടുത്തലുമായി സെർജിയോ റൊമേരോ | Argentina

അർജന്റീന ഫൈനൽ കളിച്ച 2014 ലോകകപ്പ് കണ്ടിട്ടുള്ള ആരാധകരൊന്നും അന്നത്തെ ഗോൾകീപ്പറായ സെർജിയോ റൊമേരോയെ മറക്കില്ല. നെതർലാൻഡ്‌സിനെതിരെ നടന്ന സെമി ഫൈനൽ മത്‌സരം സമനിലയിൽ പിരിഞ്ഞ് ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ തകർപ്പൻ സേവുകളുമായി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത് റൊമേരോ ആയിരുന്നു. എന്നാൽ ഫൈനലിൽ അർജന്റീന തോൽവി വഴങ്ങിയതിനാൽ ലോകകപ്പ് കിരീടമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ റൊമേരോക്ക് കഴിഞ്ഞില്ല. നിരവധി വർഷങ്ങൾ അർജന്റീന ടീമിന്റെ പ്രധാനപ്പെട്ട ഗോൾകീപ്പറായിരുന്നു സെർജിയോ റൊമേരോ. എന്നാൽ 2018 ലോകകപ്പിൽ പരിക്ക് കാരണം താരത്തിന് ടീമിലിടം പിടിക്കാൻ […]

ആ സെലിബ്രെഷനെ എല്ലാവരും തെറ്റിദ്ധരിച്ചു, യഥാർത്ഥ അർത്ഥം വെളിപ്പെടുത്തി അന്റോനെല്ല | Messi

അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയ ലയണൽ മെസി രണ്ടു മത്സരങ്ങളിൽ തന്റെ ക്ലബായ ഇന്റർ മിയാമിക്കായി ഇറങ്ങുകയുണ്ടായി. ആദ്യത്തെ മത്സരത്തിൽ ഇഞ്ചുറി ടൈം ഫ്രീകിക്കിലൂടെ ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച മെസി അടുത്ത മത്സരത്തിൽ ഇരട്ടഗോളുകളാണ് കണ്ടെത്തിയത്. രണ്ടു ഗോളുകളും ഒരു അസിസ്റ്റും മെസി സ്വന്തമാക്കിയപ്പോൾ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്റർ മിയാമി ആ മത്സരത്തിൽ വിജയിച്ചത്. ആ മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം ലയണൽ മെസി നടത്തിയ സെലിബ്രെഷൻ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇന്റർ […]

കിടിലോൽക്കിടിലൻ ഗോളും അസിസ്റ്റും, അരങ്ങേറ്റം അതിഗംഭീരമാക്കി ടീമിനെ വിജയിപ്പിച്ച് ബെൻസിമ | Benzema

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സൗദി അറേബ്യൻ ക്ലബായ അൽ ഇത്തിഹാദിലേക്ക് ചേക്കേറിയ കരിം ബെൻസിമക്ക് കഴിഞ്ഞ ദിവസം ടീമിനൊപ്പം ഉജ്ജ്വല അരങ്ങേറ്റം. അറബ് ക്ലബ് ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് എയിലെ മത്സരത്തിൽ ടുണീഷ്യൻ ക്ലബായ എസ്പരൻസിനെതിരെയാണ് ബെൻസിമ കളത്തിലിറങ്ങിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അൽ ഇത്തിഹാദ് വിജയം നേടിയ മത്സരത്തിൽ രണ്ടു ഗോളിലും ഫ്രഞ്ച് താരത്തിന്റെ പങ്കാളിത്തമുണ്ടായിരുന്നു. ബെൻസിമ ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയ മത്സരത്തിൽ ഔസ്സമാ ബുഗെറായുടെ ഗോളിൽ ഇരുപത്തിയാറാം മിനുട്ടിൽ തന്നെ ടുണീഷ്യൻ ക്ലബ് മുന്നിലെത്തിയിരുന്നു. […]