കുവൈറ്റ് ടീമിനെ ആശ്ചര്യപ്പെടുത്തിയ നീക്കം, ഇന്ത്യയും ഇന്ത്യൻ ആരാധകരും കിടിലനാണ് | India
ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് ആഘോഷത്തിന്റെ ദിവസമായിരുന്നു ഇന്നലെ. സാഫ് ചാമ്പ്യൻഷിപ്പിൽ നടന്ന ഫൈനൽ മത്സരത്തിൽ കുവൈറ്റിന്റെ വെല്ലുവിളിയെ മറികടന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യ വിജയം സ്വന്തമാക്കി കിരീടം നേടി. ഒരു മാസത്തിനിടെ ഇന്ത്യ സ്വന്തമാക്കുന്ന രണ്ടാമത്തെ കിരീടമായിരുന്നു കഴിഞ്ഞ ദിവസത്തെ സാഫ് ചാമ്പ്യൻഷിപ്പ്. കണ്ടീരവ സ്റ്റേഡിയത്തിൽ ആർത്തിരമ്പുന്ന കാണികൾക്ക് മുന്നിലാണ് മത്സരം നടന്നത്. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഇന്ത്യയെ വലിയ രീതിയിൽ പിന്തുണക്കാൻ ആരാധകർ ഉണ്ടായിരുന്നു. ആരാധകരുടെ ഈ പിന്തുണ തന്നെയാണ് ഒരു ഗോളിന് […]