ഇന്ത്യൻ പരിശീലകന് റെഡ് കാർഡ്, മൈതാനത്ത് ഏറ്റുമുട്ടി ഇന്ത്യ-പാക് താരങ്ങൾ | Igor Stimac
സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ ആധിപത്യം പുലർത്തിയ ഇന്ത്യ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ത്യയുടെ നായകനായ സുനിൽ ഛേത്രി ഹാട്രിക്ക് നേടിയപ്പോൾ ഉദാന്ത സിങാണ് മറ്റൊരു ഗോൾ നേടിയത്. ആദ്യത്തെ മത്സരത്തിൽ തന്നെ നേടിയ മികച്ച വിജയം ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതാണ്. മത്സരത്തിൽ ആവേശകരമായ നിമിഷങ്ങൾക്കും കുറവില്ലായിരുന്നു. മത്സരത്തിന്റെ ആദ്യത്തെ പകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപ് രണ്ടു ടീമിലെയും താരങ്ങൾ പരസ്‌പരം ചെറുതായി ഉരസുകയും […]