അമേരിക്കയിൽ ലയണൽ മെസി തരംഗം ആഞ്ഞടിക്കുന്നു, കുതിച്ചുയർന്ന് ടിക്കറ്റ് നിരക്കുകൾ | Lionel Messi
യൂറോപ്പിലെയും ഏഷ്യയിലെയും ആരാധകർക്ക് കനത്ത തിരിച്ചടി നൽകിയാണ് ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്. യൂറോപ്പിൽ തന്നെ തുടർന്ന് മികച്ച പ്രകടനം നടത്താൻ ഇനിയും സാധ്യതകൾ ഉണ്ടായിട്ടും താരം അവിടം വിടാൻ തീരുമാനിച്ചത് ഏവരെയും അമ്പരിപ്പിച്ച തീരുമാനമായിരുന്നു. കുടുംബത്തിന്റെ സൗകര്യവും കുട്ടികളുടെ വിദ്യാഭാസവും കൂടി പരിഗണിച്ചാണ് ലയണൽ മെസിയുടെ ഈ തീരുമാനമുണ്ടായത്. യൂറോപ്പിലെ ആരാധകർക്ക് നിരാശയാണെങ്കിൽ അമേരിക്കയിൽ ലയണൽ മെസിയുടെ വരവ് തരംഗമായി മാറുകയാണ്. താരത്തിന്റെ ട്രാൻസ്‌ഫർ സംബന്ധിച്ച വിവരം പുറത്തു വന്നതോടെ ഇന്റർ മിയാമിയുടെ […]