അർജന്റീനയുടെ മണ്ണിൽ കിരീടമുയർത്താമെന്ന മോഹം പൊലിഞ്ഞു, ഞെട്ടിക്കുന്ന തോൽവി വഴങ്ങി ബ്രസീൽ ലോകകപ്പിൽ നിന്നും പുറത്ത് | Brazil U20
അർജന്റീനയിൽ വെച്ച് നടക്കുന്ന അണ്ടർ 20 ലോകകപ്പ് ടൂർണമെന്റിൽ ബ്രസീലിനു ഞെട്ടിക്കുന്ന തോൽവി. അധികസമയത്തേക്ക് വരെ നീണ്ട മത്സരത്തിൽ ഇസ്രായേലാണ് ലാറ്റിനമേരിക്കൻ കരുത്തരെ വീഴ്ത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇസ്രയേലിന്റെ വിജയം. മത്സരത്തിൽ അടുത്തടുത്ത മിനിറ്റുകളിൽ ലഭിച്ച രണ്ടു പെനാൽറ്റികൾ ഇസ്രായേൽ തുലച്ചില്ലെങ്കിൽ വിജയം ഇതിലും മികച്ചതായേനെ. ഗോളുകളൊന്നും പിറക്കാതിരുന്ന ആദ്യപകുതിക്ക് ശേഷം അൻപത്തിയാറാം മിനുട്ടിൽ മാർക്കോസ് ലിയനാർഡോയിലൂടെ ബ്രസീലാണ് മുന്നിലെത്തിയത്. എന്നാൽ അവരുടെ സന്തോഷത്തിനു അധികം ആയുസുണ്ടായിരുന്നില്ല. അനൻ ഖലൈലിയിലൂടെ ഇസ്രായേൽ അറുപതാം മിനുട്ടിൽ സമനില […]