മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താൻ ഇതെല്ലാം സംഭവിക്കണം, മുന്നറിയിപ്പുമായി ലാ ലിഗ പ്രസിഡന്റ്
ലയണൽ മെസി അടുത്ത സീസണിൽ എവിടെ കളിക്കുമെന്ന കാര്യത്തിൽ ആർക്കും യാതൊരു തീർച്ചയുമില്ല. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം തന്റെ ഭാവിയുടെ കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. ഖത്തർ ലോകകപ്പ് കഴിഞ്ഞയുടനെ മെസി കരാർ പുതുക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്‌ജി പുറത്തു പോയതോടെ അതിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. ആരാധകർ മെസിക്കെതിരായതിനാൽ താരം ഈ സീസണു ശേഷം ക്ലബ് വിടാൻ തന്നെയാണ് സാധ്യത. മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുമെന്ന അഭ്യൂഹങ്ങളും അതിനിടയിൽ […]