മറ്റൊരാൾക്കും സ്വന്തമാക്കാൻ കഴിയാത്ത ഒരു നേട്ടം കൂടി, ചരിത്രം മാറ്റിയെഴുതി മെസി മുന്നോട്ട്
കഴിഞ്ഞ ദിവസമാണ് ഐഎഫ്എഫ്എച്ച്എസ് 2006 മുതലുള്ള വർഷങ്ങളിലെ ഏറ്റവും മികച്ച പ്ലേ മേക്കറെ തിരഞ്ഞെടുത്തത്. പൊതുവെ മധ്യനിര താരങ്ങളാണ് ഈ പുരസ്‌കാരത്തിൽ ആധിപത്യം പുലർത്തുകയെങ്കിലും അവർ തിരഞ്ഞെടുത്തത് ലയണൽ മെസിയെയായിരുന്നു. ഒരു മുന്നേറ്റനിരതാരം ആയിരുന്നിട്ടു കൂടി മത്സരത്തിന്റെ മുഴുവൻ ഗതിയെയും നിയന്ത്രിക്കാനുള്ള കഴിവും ഗോളുകൾക്ക് അവസരമൊരുക്കാനുള്ള മികവുമാണ് മെസി പുരസ്‌കാരം നേടാൻ കാരണം. കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗിൽ ബ്രെസ്റ്റിനെതിരെ നടന്ന മത്സരത്തിൽ കളിയെ നിയന്ത്രിക്കാനുള്ള തന്റെ കഴിവ് ലയണൽ മെസി ഒരിക്കൽ കൂടി തെളിയിച്ചു. രണ്ടു […]