കേരളത്തിന്റെ അഭാവം നൽകിയത് വലിയ തിരിച്ചടി, ആരാധകരുടെ കരുത്ത് മനസിലാക്കി എഐഎഫ്എഫ് പ്രസിഡന്റ്

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഇത്തവണ സന്തോഷ് ട്രോഫി സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ സൗദി അറേബ്യയിലെ റിയാദിൽ വെച്ചാണ് നടത്തിയത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാർ കേരളമായിരുന്നെങ്കിലും ഫൈനൽ റൗണ്ട് കടക്കാൻ കഴിയാതെ അവർ ടൂർണമെന്റിൽ നിന്നും പുറത്തു പോയിരുന്നു. ആവേശകരമായ ഫൈനലിൽ മേഘാലയയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കി കർണാടകയാണ് സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്. താരങ്ങൾക്ക് മികച്ച സൗകര്യങ്ങളിൽ പരിശീലനം നടത്താനുള്ള അവസരത്തിനൊപ്പം കേരളത്തിൽ നിന്നുള്ള ആരാധകരെയും റിയാദിൽ വെച്ച് മത്സരം നടത്തുമ്പോൾ ഉന്നം […]

ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിഷേധത്തെ അംഗീകരിച്ച് എഐഎഫ്എഫ് മേധാവി, നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മറുപടി

ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാരുടെ നിലവാരത്തകർച്ചയുമായി ബന്ധപ്പെട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഉയർത്തിയ പ്രതിഷേധം നിലനിൽക്കുന്നത്. റഫറിമാർക്ക് പിഴവുകൾ സംഭവിക്കുന്നുണ്ടെന്ന് വ്യക്തമാണെന്നിരിക്കെ നിരവധി പേർ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തു വന്നിരുന്നു. ഇപ്പോൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെയും റഫറിമാർക്ക് പിഴവുകൾ സംഭവിക്കുന്നുണ്ടെന്ന് അംഗീകരിച്ചു. നല്ല റഫറിങ്ങുള്ള മികച്ച മത്സരങ്ങൾ കാണാനാണ് കാണികൾ എത്തുന്നതെന്നും എന്നാൽ ഈ ഐഎസ്എല്ലിൽ കാര്യങ്ങൾ ഒട്ടും ശുഭകരമായിരുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. നിരവധി പരാതികൾ ഇതിനകം തന്നെ ലഭിച്ചുവെന്നും നിലവാരം മെച്ചപ്പെടുത്തുന്നതിനു […]

ബയേണിനെതിരെ മെസി കളിച്ചത് കരിയറിലെ അവസാനത്തെ ചാമ്പ്യൻസ് ലീഗ് മത്സരമോ? നിർണായക വെളിപ്പെടുത്തലുമായി അർജന്റീനിയൻ മാധ്യമപ്രവർത്തകൾ

ഖത്തർ ലോകകപ്പ് വിജയം നേടിയതിന്റെ സന്തോഷത്തിൽ ഉണ്ടായിരുന്ന ലയണൽ മെസിക്ക് നിരാശ നൽകിയാണ് കഴിഞ്ഞ ദിവസത്തെ ചാമ്പ്യൻസ് ലീഗ് മത്സരം പൂർത്തിയായത്. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബയേൺ വിജയം നേടിയതോടെ രണ്ടു പാദങ്ങളിലുമായി എതിരില്ലാത്ത മൂന്നു ഗോളിന്റെ തോൽവി വഴങ്ങി പിഎസ്‌ജി പുറത്താവുകയായിരുന്നു. തുടർച്ചയായ രണ്ടാമത്തെ സീസണിലാണ് മെസി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ കാണാതിരിക്കുന്നത്. അതിനിടയിൽ ബയേണിനെതിരെയുള്ള മത്സരം ലയണൽ മെസിയുടെ അവസാനത്തെ ചാമ്പ്യൻസ് ലീഗ് മത്സരമാകുമെന്ന രീതിയിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഈ സീസണു […]

ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടിയാണ് ഇവാൻ ഇതു ചെയ്‌തത്‌, പരിശീലകനെ തൊട്ടു കളിക്കാൻ സമ്മതിക്കില്ല; ക്ലബിന് മുന്നറിയിപ്പുമായി മഞ്ഞപ്പട

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിയുമായി നടന്ന പ്ലേ ഓഫ് മത്സരത്തിനിടെ സുനിൽ ഛേത്രിയുടെ ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ടീമിനെക്കൊണ്ട് കളിക്കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് പൂർണ പിന്തുണയുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടായ്‌മയായ മഞ്ഞപ്പട രംഗത്ത്. സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്‌താവനയിൽ പരിശീലകനെ ബലിയാടാക്കി രക്ഷപ്പെടാൻ ക്ലബ്ബിനെ അനുവദിക്കില്ലെന്ന് അവർ വ്യക്തമാക്കി. “വളരെയധികം ബുദ്ധിമുട്ടേറിയ ദിനങ്ങളിലൂടെയാണ് നമ്മൾ കടന്നുപോയത്. മുൻപോട്ട് പോകുക എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷെ ഇപ്പോഴും […]

ലോകകപ്പിൽ കണ്ടതെന്താണെന്ന് പിഎസ്‌ജി മനസിലാക്കണം, മെസിക്ക് ഫ്രാൻസിൽ നിന്നും പിന്തുണ

ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിക്ക് ഫ്രഞ്ച് ക്ലബിനൊപ്പമുള്ള നാളുകൾ അത്ര സുഖകരമല്ല. കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ താരത്തിന്റെ ഈ സീസണിലെ ഫോമും സമ്മിശ്രമാണ്. അതിനിടയിൽ ചാമ്പ്യൻസ് ലീഗിൽ നിന്നും ടീം പുറത്താവുകയും ചെയ്‌തു. ലയണൽ മെസിയുടെ ട്രാൻസ്‌ഫർ പൂർത്തിയായതിനു ശേഷം തുടർച്ചയായ രണ്ടാമത്തെ വർഷമാണ് പിഎസ്‌ജി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ പുറത്തു പോകുന്നത്. അതിനിടയിൽ ലയണൽ മെസിയെ ഒഴിവാക്കുകയാണ് പിഎസ്‌ജിയുടെ ലക്ഷ്യമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. ചാമ്പ്യൻസ് […]

“സ്വാർത്ഥതയുടെ പ്രതിരൂപം”- വിജയത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെതിരെ വിമർശനവുമായി ആരാധകർ

ലിവർപൂളിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഏഴു ഗോളുകളുടെ തോൽവി വഴങ്ങിയതിനു ശേഷം നടന്ന കഴിഞ്ഞ മത്സരത്തിൽ മികച്ച വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയത്. യൂറോപ്പ ലീഗിൽ സ്‌പാനിഷ്‌ ക്ലബായ റയൽ ബെറ്റിസിനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. ഇതോടെ രണ്ടാം പാദ മത്സരത്തിന് മുൻപേ ക്വാർട്ടർ ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചിരിക്കയാണ് യുണൈറ്റഡ്. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തിലും ടീമിലെ ഒരു താരത്തിനെ ആരാധകർ രൂക്ഷമായ വിമർശനമാണ് നടത്തുന്നത്. ഇന്നലത്തെ […]

മെസി, മെസിയെന്ന് ഉച്ചത്തിൽ മുഴങ്ങുന്ന സ്റ്റേഡിയത്തിൽ വില്ലൻ ചിരിയോടെ റൊണാൾഡോ, ഒടുവിൽ രോഷപ്രകടനം

സൗദി പ്രൊ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ തോൽവി വഴങ്ങുകയാണുണ്ടായത്. തുടർച്ചയായ നാല് മത്സരങ്ങളിൽ വിജയം നേടിയെത്തിയ ടീം ലീഗിലെ പ്രധാന ടീമുകളിൽ ഒന്നായ അൽ ഇത്തിഹാദിനോടാണ് തോൽവി വഴങ്ങിയത്. ബ്രസീലിയൻ താരം റോമാറീന്യോ എൺപതാം മിനുട്ടിൽ നേടിയ ഗോളിലാണ് അൽ ഇത്തിഹാദ് വിജയം നേടിയത്. ഇതോടെ പോയിന്റ് ടേബിളിലും അവർ മുന്നിലെത്തി. അൽ ഇത്തിഹാദിന്റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റൊണാൾഡോയെ ലക്‌ഷ്യം വെച്ചു കൊണ്ടാണ് ആരാധകർ പ്രവർത്തിച്ചിരുന്നത്. മത്സരത്തിന്റെ […]

പിഎസ്‌ജി ആരാധകർ മെസിക്കെതിരെ, താരത്തെ ഒഴിവാക്കാൻ തീരുമാനമായി; പുതിയ കരാർ നൽകില്ല

ഖത്തർ ലോകകപ്പിന് ശേഷം ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നതെങ്കിലും ഇതുവരെയും അതിൽ തീരുമാനമൊന്നും ആയിട്ടില്ല. പിഎസ്‌ജിയിൽ തുടരുന്ന കാര്യത്തിൽ മെസിക്ക് സംശയങ്ങളുണ്ടെന്നും അതുകൊണ്ടാണ് കരാർ പുതുക്കുന്ന കാര്യത്തിൽ അനുകൂലമായി പ്രതികരിക്കാത്തതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പിഎസ്‌ജി തന്നെ അതിൽ നിന്നും പിന്മാറാൻ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തോൽവി വഴങ്ങി ടൂർണമെന്റിൽ നിന്നും പുറത്തു പോയതിനു പിന്നാലെയാണ് പിഎസ്‌ജി ഈ തീരുമാനമെടുത്തതെന്ന് ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ട് […]

കേരളത്തിനുള്ള ബഹുമാനം നിങ്ങൾ ഇല്ലാതാക്കരുത്, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കെതിരെ സുനിൽ ഛേത്രിയുടെ ഭാര്യ

ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ് മത്സരത്തിൽ ഛേത്രി നേടിയ ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. അതിനു പിന്നാലെ ഗോൾ നേടിയ ഛേത്രിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. എന്നാൽ ഛേത്രിക്കെതിരെ മാത്രമല്ല, താരത്തിന്റെ ഭാര്യയും രൂക്ഷമായ സൈബർ ആക്രമണത്തിന് വിധേയമായെന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കു തന്നെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു. നിരവധി ദിവസങ്ങളായി തുടരുന്ന സൈബർ ആക്രമണത്തിൽ കഴിഞ്ഞ ദിവസം ഛേത്രിയുടെ ഭാര്യയായ സോനം ഭട്ടാചാര്യ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തന്റെ […]

മെസിയും നെയ്‌മറുമടക്കം നാല് താരങ്ങളെ ഒഴിവാക്കുകയാണ് പിഎസ്‌ജിക്ക് നല്ലത്, ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിനു പിന്നാലെ നിർദ്ദേശം

ഈ സീസണിന്റെ തുടക്കത്തിൽ മികച്ച ഫോമിലാണ് പിഎസ്‌ജി കളിച്ചു കൊണ്ടിരുന്നത്. എങ്കിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ബെൻഫിക്കക്ക് പിന്നിൽ രണ്ടാം സ്ഥാനത്തു വന്നത് അവർക്ക് വലിയ തിരിച്ചടിയായി. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെ പോലൊരു ടീമിനെ പ്രീ ക്വാർട്ടറിൽ നേരിടേണ്ടി വന്നതും അതുകൊണ്ടു തന്നെയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ബെൻഫിക്കക്ക് ക്ലബ് ബ്രൂഗേ ആയിരുന്നു എതിരാളികൾ. ബയേൺ മ്യൂണിക്കിനോട് യാതൊരു തരത്തിലും പൊരുതാൻ പോലും കഴിയാതെയാണ് പിഎസ്‌ജി പ്രീ ക്വാർട്ടറിൽ കീഴടങ്ങിയത്. പ്രധാന താരങ്ങൾക്ക് […]