റൊണാൾഡോയെപ്പോലെ മെസി അധ്വാനിച്ചാൽ പതിനഞ്ചു ബാലൺ ഡി ഓർ സ്വന്തമാക്കാമായിരുന്നു, പറയുന്നത് റൊണാൾഡോയുടെ മുൻ സഹതാരം
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസിയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ക്ലബ് തലത്തിലും ദേശീയ ടീമിനായും സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ ലയണൽ മെസി ഏഴു ബാലൺ ഡി ഓറും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഖത്തർ ലോകകപ്പിൽ കിരീടം ഉയർത്തിയ മെസി ചിലപ്പോൾ ഈ വർഷത്തെ ബാലൺ ഡി ഓറും സ്വന്തമാക്കി പുരസ്‌കാരനേട്ടം എട്ടാക്കി ഉയർത്താനുള്ള സാധ്യതയുണ്ട്. അതേസമയം മെസിയെക്കാൾ മികച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരമായ പാട്രിക് […]