അർജന്റീന ടീം വാഴാൻ യുവനിര, മാർച്ചിലെ സൗഹൃദമത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ചു
ഖത്തർ ലോകകപ്പിന് ശേഷം അർജന്റീന ടീം ആദ്യമായി കളിക്കാൻ പോകുന്ന മത്സരങ്ങൾക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചു. മാർച്ച് ഇരുപത്തിമൂന്ന്, ഇരുപത്തിയെട്ട് തീയതികളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തർ ലോകകപ്പിൽ നേടിയ ഐതിഹാസികമായ വിജയം ആരാധകർക്ക് മുന്നിൽ ആഘോഷിക്കുകയെന്ന ഉദ്ദേശത്തോടെ നടത്തുന്ന മത്സരങ്ങൾ അർജന്റീനയിൽ വെച്ചാണ് നടക്കാൻ പോകുന്നത്. ലോകകപ്പ് വിജയം ആഘോഷിക്കാൻ നടത്തുന്ന മത്സരമായതിനാൽ തന്നെ വലിയ എതിരാളികൾക്കെതിരെ അർജന്റീന മത്സരം കളിക്കുന്നില്ല. അനായാസം വിജയം നേടാൻ കഴിയുന്ന എതിരാളികൾക്കെതിരെയാണ് അർജന്റീന സൗഹൃദമത്സരം കളിക്കുന്നത്. മാർച്ച് ഇരുപത്തിമൂന്നിനു […]