മെസിയുടെ അടുത്ത ക്ലബ് അബദ്ധത്തിൽ വെളിപ്പെടുത്തി അഗ്യൂറോ, തിരുത്തിപ്പറഞ്ഞ് മാക്‌സി റോഡ്രിഗസ്
ലയണൽ മെസിയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ഫുട്ബോൾ ലോകത്ത് വളരെയധികം ഉയർന്നു കേൾക്കുന്നുണ്ട്. പിഎസ്‌ജി കരാർ പുതുക്കുന്നതിൽ താരം വൈകുന്നതാണ് അഭ്യൂഹങ്ങൾ ഉയരാൻ കാരണമായത്. താരം പിഎസ്‌ജിക്കൊപ്പം തുടരുമെന്നും അതല്ല, അടുത്ത സമ്മറിൽ ക്ലബ് വിടുമെന്നുമുള്ള അഭ്യൂഹങ്ങൾ ഉയർന്നു കേൾക്കുന്നുണ്ട്. അതിനിടയിൽ മെസിയും മെസിയുടെ പിതാവും ബാഴ്‌സലോണയിൽ എത്തിയത് അഭ്യൂഹങ്ങൾ കൂടുതലാകാൻ കാരണമായി. അതിനിടയിൽ ലയണൽ മെസിക്ക് ഇനി ചേക്കേറാൻ താൽപര്യമുള്ള ക്ലബ്ബിനെ അർജന്റീന സഹതാരമായിരുന്ന സെർജിയോ അഗ്യൂറോ അബദ്ധത്തിൽ വെളിപ്പെടുത്തി. യുഓഎൽ സ്പോർട്ടിനോട് സംസാരിക്കുമ്പോൾ മെസി തന്റെ […]