“ഇതൊരു തുടക്കം മാത്രമാണ്, സൗദി അറേബ്യ ഇവിടെയൊന്നും നിർത്താൻ ഉദ്ദേശിച്ചിട്ടില്ല”- യൂറോപ്യൻ ഫുട്ബോൾ ആധിപത്യത്തിന് ശക്തമായ മുന്നറിയിപ്പ്
ലോകഫുട്ബോളിലെ തിളങ്ങുന്ന താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തം തട്ടകത്തിൽ എത്തിച്ചതോടെ സൗദി അറേബ്യൻ ക്ലബായ അൽ നസ്ർ ലോകത്തിന്റെ തന്നെ ശ്രദ്ധയിലേക്ക് വന്നുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഒരു ഫുട്ബോൾ താരത്തിന് ലഭിക്കാവുന്നതിൽ ഏറ്റവും ഉയർന്ന പ്രതിഫലം നൽകിയാണ് റൊണാൾഡോയെ അൽ നസ്ർ സ്വന്തം ടീമിലെത്തിച്ചത്. കഴിഞ്ഞ ദിവസം താരത്തെ ആരാധകർക്ക് മുന്നിൽ ക്ലബ് അവതരിപ്പിക്കുകയും ചെയ്‌തു. മുപ്പതിനായിരത്തോളം കാണികളാണ് ഫുട്ബോൾ ലോകം അടക്കി ഭരിച്ച സൂപ്പർതാരത്തെ കാണാൻ അൽ നസ്‌റിന്റെ മൈതാനത്തെത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ […]