കേരളത്തെ തടുക്കാൻ കഴിയാതെ എതിരാളികൾ, സന്തോഷ് ട്രോഫിയിൽ ആന്ധ്ര പ്രദേശിനെതിരെയും ഗംഭീരവിജയം
സന്തോഷ് ട്രോഫിയിൽ മൂന്നാമത്തെ മത്സരത്തിലും ഗോൾമഴ പെയ്യിച്ച് കേരളം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് കേരളം വിജയം നേടിയത്. ആദ്യത്തെ മത്സരത്തിൽ ഏഴു ഗോളിന് രാജസ്ഥാനെയും രണ്ടാമത്തെ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബീഹാറിനെയും കീഴടക്കിയ കേരളം മൂന്നാമത്തെ മത്സരത്തിലും കരുത്തുറ്റ പ്രകടനമാണ് നടത്തിയത്. മത്സരത്തിൽ സമ്പൂർണമായ ആധിപത്യം കേരളം സ്ഥാപിച്ചപ്പോൾ എതിരാളികളായ ആന്ധ്ര പ്രദേശിന് മറുപടി ഉണ്ടായിരുന്നില്ല. ആദ്യപകുതിയിൽ തന്നെ കേരളം മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ […]