സ്വന്തം രാജ്യം തോൽക്കാനാഗ്രഹിക്കുന്ന ഫ്രഞ്ച് താരങ്ങൾ, രാജ്യസ്നേഹത്തിനും മുകളിലെത്തിയ മെസി സ്നേഹം

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഇന്ന് അർജന്റീനയും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ലോകത്തെ ബഹുഭൂരിഭാഗം വരുന്ന ഫുട്ബോൾ ആരാധകരും ലയണൽ മെസി കിരീടം നെടുമോയെന്നാണ് ഉറ്റു നോക്കുന്നത്. അർജന്റീന ആരാധകർക്ക് പുറമെ അർജന്റീനയുടെ എതിർ ടീമുകളുടെ മുൻ താരങ്ങളും ആരാധകരുമെല്ലാം മെസി ലോകകപ്പ് ഉയർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിൽ ഫൈനലിൽ അർജന്റീനയുടെ എതിരാളികളായ ഫ്രാൻസിന്റെ മുൻ താരങ്ങൾ വരെയുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. കഴിഞ്ഞ ദിവസം ഫ്രാൻസിനൊപ്പം ലോകകപ്പ് നേടിയിട്ടുള്ള മുൻ താരം ഡേവിഡ് ട്രെസഗെ ലയണൽ മെസി കിരീടം നേടണമെന്നാണ് […]

മെസിയെ എങ്ങിനെ തടുക്കാം, സൗദി അറേബ്യൻ പരിശീലകൻ പറയുന്നു

ഖത്തർ ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ തന്നെ അർജന്റീനക്ക് ഞെട്ടിക്കുന്ന തോൽവി സമ്മാനിച്ച ടീമാണ് സൗദി അറേബ്യ. 36 മത്സരങ്ങളിൽ തോൽവിയറിയാതെ ലോകകപ്പ് കളിക്കാനെത്തിയ മെസ്സിയെയും സംഘത്തെയും ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷം രണ്ടു ഗോൾ തിരിച്ചടിച്ചാണ് സൗദി അറേബ്യ തോൽപ്പിച്ചത്. ആ മത്സരത്തിലെ തോൽ‌വി നൽകിയ ആഘാതത്തെ മറികടന്ന അർജന്റീന പിന്നീടുള്ള എല്ലാ മത്സരവും വിജയിച്ച് ഫൈനലിൽ എത്തുകയും ചെയ്‌തു. സൗദി അറേബ്യക്കെതിരെ പെനാൽറ്റിയിലൂടെ മെസി ഗോൾ നേടിയിരുന്നെങ്കിലും രണ്ടാം പകുതിയിൽ താരത്തെ കൃത്യമായി പൂട്ടാൻ […]

മെർസിനിയാക്കിന് കീഴിൽ മെസിക്ക് രണ്ടു വമ്പൻ തോൽവികൾ, എംബാപ്പെക്ക് എല്ലാ മത്സരത്തിലും ജയം

അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്നത് പോളിഷ് റഫറിയായ ഷിമോൺ മാർസിനിയാക്കാണ്. ടോപ് ലെവൽ ഫുട്ബോളിൽ വളരെയധികം പരിചയസമ്പന്നനായ മാർസിനിയാക്ക് പരിശീലകനായ മത്സരങ്ങളിൽ പക്ഷെ ലയണൽ മെസിക്ക് അത്ര മികച്ച റെക്കോർഡല്ല ഉള്ളത്. എന്നാൽ ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പെക്ക് മാർസിനിയാക്ക് പരിശീലകനായ മത്സരങ്ങളിൽ വളരെ മികച്ച റെക്കോർഡുണ്ട്. ഇതുവരെ മെസി കളിച്ച അഞ്ചു മത്സരങ്ങൾ പോളിഷ് റഫറി നിയന്ത്രിച്ചപ്പോൾ അതിൽ രണ്ടെണ്ണത്തിൽ ലയണൽ മെസി കളിച്ച ടീം വിജയിച്ചു. ഒരെണ്ണം സമനിലയായപ്പോൾ രണ്ടു കളികളിൽ […]

“അന്നത് പ്രതീക്ഷിച്ചിരുന്നില്ല, ഇന്നത്തെ മെസി വ്യത്യസ്‌തനാണ്”- അർജന്റീന നായകനെക്കുറിച്ച് ഫ്രാൻസ് പരിശീലകൻ

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അത് 2018 ലോകകപ്പ് പ്രീ ക്വാർട്ടർ ഫൈനലിന്റെ ആവർത്തനമാണ്. ആ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന മുന്നിലെത്തിയിരുന്നെങ്കിലും പിന്നീട് മൂന്നു ഗോളുകൾ തിരിച്ചടിച്ച് ഫ്രാൻസ് അർജന്റീനയെ തകർത്തു. അഗ്യൂറോ അവസാന നിമിഷത്തിൽ ഒരു ഗോൾ നേടിയെങ്കിലും മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഫ്രാൻസ് വിജയം നേടി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയും പിന്നീട് കിരീടം സ്വന്തമാക്കുകയും ചെയ്‌തു. 2022 ലോകകപ്പിന്റെ ഫൈനലിൽ അർജന്റീനയെക്കാൾ കരുത്തരാണ് ഫ്രാൻസ് എങ്കിലും ലയണൽ […]

ഫ്രാൻസിനെ എങ്ങിനെ വേദനിപ്പിക്കണമെന്നറിയാം, ലൈനപ്പ് തീരുമാനിച്ച് അർജന്റീന പരിശീലകൻ

ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെതിരായ ഫൈനൽ പോരാട്ടത്തിന് ഇറങ്ങാനിരിക്കെ മത്സരത്തെക്കുറിച്ചും എതിരാളികളായ ഫ്രാൻസ് ടീമിനെക്കുറിച്ചും സംസാരിച്ച് അർജന്റീന പരിശീലകൻ ലയണൽ സ്‌ലോണി. അർജന്റീനയെ അപേക്ഷിച്ച് കരുത്തരായ ടീമാണ് ഫ്രാൻസെങ്കിലും അവരെ എങ്ങിനെ വേദനിപ്പിക്കാൻ കഴിയുമെന്ന കാര്യം തനിക്കറിയാമെന്ന് സ്‌കലോണി പറഞ്ഞു. 1986നു ശേഷം ആദ്യമായി ലോകകപ്പ് സ്വന്തമാക്കാൻ വേണ്ടിയാണ് അർജന്റീന ഇന്നിറങ്ങുന്നത്. “ഫ്രാൻസ് എല്ലായിപ്പോഴും എംബാപ്പെക്ക് പന്ത് നൽകുന്ന ടീമാണ്. അത് താരത്തെ കൂടുതൽ മികച്ചതാക്കുന്നു. നിലവിലുള്ള മികച്ച കളിക്കാരനായ എംബാപ്പെക്ക് പ്രായം കുറവായതിനാൽ ഇനിയും മെച്ചപ്പെടും. എല്ലാ […]

അർജന്റീനക്കെതിരെ കളിക്കുന്ന ടീമുകൾക്ക് ചിലർ കൂടുതൽ സാധ്യത കൽപ്പിക്കുന്നതിനെ ഇഷ്‌ടപ്പെടുന്നുവെന്ന് എമിലിയാനോ മാർട്ടിനസ്

ഇന്ന് നടന്ന പത്രസമ്മേളനത്തിൽ ലോകകപ്പ് ഫൈനൽ പോരാട്ടത്തെക്കുറിച്ചും ഫ്രാൻസ് ടീമിനെക്കുറിച്ചും സംസാരിച്ച് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. ഫ്രാൻസിനാണ് കിരീടം നേടാൻ കൂടുതൽ സാധ്യതയെന്നു വാദങ്ങൾ കേൾക്കുന്നതിൽ യാതൊരു പ്രശ്‌നവുമില്ലെന്ന് എമിലിയാനോ മാർട്ടിനസ് പറഞ്ഞു. ടൂർണമെന്റിൽ ഫ്രാൻസിനെ നേരത്തെ തന്നെ അർജന്റീന പ്രതീക്ഷിച്ചിരുന്നുവെന്നും എമിലിയാനോ വ്യക്തമാക്കി. “ഞങ്ങൾ ഫ്രാൻസിനെ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു, കാരണം പ്രീ ക്വാർട്ടറിൽ ഫ്രാൻസ് എതിരാളികളായി വരാനുള്ള സാധ്യതയുണ്ടായിരുന്നു. അവർക്ക് വളരെ മികച്ച പ്രതിരോധവും വളരെ മികച്ച മുന്നേറ്റനിര താരങ്ങളുമുണ്ട്. ചിലർ ഞങ്ങളുടെ […]

ഫൈനലുകൾ വിജയിക്കാനുള്ളതാണ്, ഒരിക്കൽക്കൂടി അർജന്റീനയെ രക്ഷിക്കുമോ ഡി മരിയ

അർജന്റീന ടീം ലോകകപ്പിന്റെ ഫൈനലിൽ എത്തിയതോടെ എല്ലാ വഴികളും ലയണൽ മെസിയിലേക്കാണ് നീളുന്നത്. ടൂർണമെന്റിലിതു വരെ അഞ്ചു ഗോളുകളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയ, ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരം തന്റെ അവസാനത്തെ ലോകകപ്പ് മത്സരത്തിനായി ഇറങ്ങുമ്പോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും അവിടേക്ക് തിരിയുന്നത് വളരെ സ്വാഭാവികമാണ്. മെസി കിരീടം നേടണമെന്ന് എതിരാളികൾ അടക്കം പലരും ശക്തമായി ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ ഇത് അവസാനത്തെ ലോകകപ്പാവുന്നത് ലയണൽ മെസിക്ക് മാത്രമാവില്ല. മെസിക്ക് പുറമെ ഏഞ്ചൽ ഡി […]

ഫ്രാൻസിലുള്ളവർ വരെ മെസി കിരീടം നേടാൻ പിന്തുണക്കുന്നു, സമ്മർദ്ദമില്ലെന്ന് ദെഷാംപ്‌സ്

2022 ലോകകപ്പ് ഫൈനലിലെ ഏറ്റവും കരുത്തുറ്റ ടീമും കിരീടം നേടാൻ സാധ്യതയുള്ള സംഘവും ഫ്രാൻസാണെങ്കിലും ഏറ്റവുമധികം പിന്തുണ ലഭിക്കുന്നത് അർജന്റീനക്കാണ്. അവസാനത്തെ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിനായി ലയണൽ മെസി ഇറങ്ങുമ്പോൾ മെസി ആരാധകരും താരത്തിന്റെ മനോഹരമായ ഫുട്ബോൾ ഇഷ്‌ടപ്പെടുന്നവരുമെല്ലാം അർജന്റീനക്കാണ് തങ്ങളുടെ പിന്തുണ കൊടുക്കുന്നത്. അർജന്റീനയെ അപേക്ഷിച്ച് ഫ്രാൻസിന് വളരെയധികം പിന്തുണ കുറവാണെങ്കിലും ഫൈനലിനിറങ്ങുമ്പോൾ അതിന്റെ സമ്മർദ്ദം ടീമിനില്ലെന്നാണ് ഫ്രഞ്ച് പരിശീലകൻ ദെഷാംപ്‌സ് പറയുന്നത്. “എനിക്കും അങ്ങിനെയുള്ള തോന്നലുകൾ ഉണ്ടാവാറുണ്ട്, പക്ഷെ ഞങ്ങൾ ഒറ്റക്കായി പോയതിൽ യാതൊരു പ്രശ്‌നവുമില്ല. […]

ഫ്രാൻസിനെതിരെ സ്‌കലോണി പരിഗണിക്കുന്നത് രണ്ടു ഫോർമേഷനുകൾ

ടൂർണമെന്റിലെ ഏറ്റവും കരുത്തരായ ഫ്രാൻസിനെതിരെ അർജന്റീന ഇറങ്ങുമ്പോൾ പരിശീലകൻ ലയണൽ സ്‌കലോണിയുടെ പദ്ധതികളിലാണ് അർജന്റീന ആരാധകർ കൂടുതൽ പ്രതീക്ഷയർപ്പിക്കുന്നത്. ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയ അർജന്റീന പിന്നീടുള്ള ഓരോ മത്സരത്തിലും വിജയം നേടി ഫൈനൽ വരെയെത്തിയിട്ടുണെങ്കിൽ അതിനു കാരണം എതിരാളികളെ തിരിച്ചറിഞ്ഞ് സ്‌കലോണി തയ്യാറാക്കിയ ഫോർമേഷനുകളാണ്. ലോകകപ്പിൽ അർജന്റീന നേരിടാൻ പോകുന്ന ഏറ്റവും ശക്തരായ ടീമാണ് ഫ്രാൻസ് എന്നതിനാൽ തന്നെ ഏതു ഫോർമേഷനാണ് സ്‌കലോണി ഉപയോഗിക്കുകയെന്ന സംശയം ആരാധകർക്കുണ്ട്. അർജന്റീനിയൻ മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡുലിന്റെ റിപ്പോർട്ടുകൾ പ്രകാരം […]

“മെസി ലോകകപ്പ് അർഹിക്കുന്നു, പക്ഷെ ഞങ്ങൾക്കും കിരീടം വേണം”- ഫ്രഞ്ച് താരം പറയുന്നു

ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടാനിരിക്കെ ലയണൽ മെസിയെ പ്രശംസിച്ച് ഫ്രഞ്ച് മുന്നേറ്റനിര താരം ഒസ്മാനെ ഡെംബലെ. ബാഴ്‌സലോണയിൽ ലയണൽ മെസിക്കൊപ്പം നാല് വർഷത്തോളം കളിച്ചിട്ടുള്ള ഡെംബലെ തന്നെ മികച്ചതാക്കാൻ അർജന്റീന നായകൻ സഹായിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ലയണൽ മെസിയുടെ കരിയർ ഒരു ലോകകപ്പ് അർഹിക്കുന്നുണ്ടെന്നു പറഞ്ഞ ഡെംബലെ ഫ്രാൻസിനും ലോകകപ്പ് വേണമെന്നും കൂട്ടിച്ചേർത്തു. “നാല് മഹത്തായ വർഷങ്ങൾ ഞാൻ മെസിക്കൊപ്പം ബാഴ്‌സലോണയിൽ ഉണ്ടായിരുന്നു. അസാധാരണ താരമാണദ്ദേഹം. മെസിയും ഇനിയേസ്റ്റയുമാണ് എനിക്ക് ബാഴ്‌സയോട് ഇഷ്ടമുണ്ടാകാൻ കാരണമായത്. ലോക്കർ റൂമിൽ […]