മെസിയുടെയും അർജന്റീനയുടെയും ലോകകപ്പ് വിജയം സ്‌കലോണിയുടെ നാട് ആഘോഷിക്കില്ല
അർജന്റീനയുടെ ലോകകപ്പ് ഫൈനൽ പ്രവേശനം ലയണൽ സ്‌കലോണിയെന്ന പരിശീലകന്റെ കഠിനാധ്വാനത്തിന്റെ കൂടി ഫലമാണ്. 2018 ലോകകപ്പിന് ശേഷം ടീമിനെ ചുമതല ഏറ്റെടുത്ത് പിന്നീട് പടിപടിയായി കെട്ടുറപ്പുള്ള ഒരു സംഘത്തെ വാർത്തെടുത്ത് ലയണൽ മെസിക്കു ചുറ്റും അവരെ പ്രതിഷ്‌ഠിച്ച അദ്ദേഹം ഇപ്പോൾ ലോകത്തിലെ മികച്ച പരിശീലകരിൽ ഒരാളായി വാഴ്ത്തപ്പെടുന്നു. അർജന്റീന ലോകകപ്പ് നേടിയാൽ എല്ലാവരുടെയും ശ്രദ്ധ മെസിയിലേക്ക് പോകുമെങ്കിലും ആ നേട്ടത്തിനു പിന്നിലെ പ്രധാനി സ്‌കലോണി തന്നെയാണ്. ലോകകപ്പിലെ ഏറ്റവും കരുത്തുറ്റ ടീമായ ഫ്രാൻസിനെതിരെ ഇറങ്ങുമ്പോൾ കിരീടം നേടാമെന്ന […]