മെസി പരിക്കിന്റെ പിടിയിലോ, പരിശീലനം നടത്താത്ത അർജന്റീന നായകൻ
ഖത്തർ ലോകകപ്പ് ഫൈനലിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ലയണൽ മെസിയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന വാർത്തകൾ. മെസി കഴിഞ്ഞ ദിവസം അർജന്റീന ടീമിനൊപ്പം പരിശീലനം നടത്താതിരുന്നത് താരം ഫൈനലിൽ കളിക്കാനുണ്ടാകില്ലേ എന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഖത്തർ ലോകകപ്പിന്റെ പല ഘട്ടങ്ങളിലും മെസി പരിക്കിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്നതും ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. ക്രൊയേഷ്യക്കെതിരായ സെമി ഫൈനൽ മത്സരത്തിൽ ലയണൽ മെസി മൈതാനത്ത് കാണിച്ചിരുന്ന പ്രവൃത്തി ആരാധകരിൽ പലരും ശ്രദ്ധിച്ചാണ്. പല സമയത്തും തന്റെ തുടയുടെ പിൻഭാഗത്ത് […]