ലോകകപ്പിനു ശേഷം അർജന്റീനയിൽ നിന്നും പടിയിറങ്ങുമോ ലയണൽ മെസി, മറുപടി പറഞ്ഞ് സ്‌കലോണി
ഖത്തർ ലോകകപ്പിനു ശേഷം അർജന്റീന ടീമിൽ നിന്നും ലയണൽ മെസി വിരമിക്കൽ പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകി പരിശീലകൻ ലയണൽ സ്‌കലോണി. മെസിയുടെ ഭാവിയെക്കുറിച്ച് വ്യക്തതയില്ലെന്നു പറഞ്ഞ അദ്ദേഹം ടൂർണമെന്റിനു ശേഷവും മെസി തുടരുമെന്നാണ് പ്രതീക്ഷയെന്ന് വെളിപ്പെടുത്തി. ഖത്തർ ലോകകപ്പിന് ശേഷം ഇനിയൊരു ലോകകപ്പിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് ലയണൽ മെസി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അർജന്റീന കിരീടത്തിനു വെറും രണ്ടു ജയം മാത്രം അകലെ നിൽക്കുന്ന സമയത്താണ് ഇതേക്കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉയരുന്നത്. ഇന്നലെ മാധ്യമങ്ങളെ കണ്ടപ്പോൾ […]