മെസിയുടെ പരിശീലനം ഒറ്റയ്ക്ക്, അർജന്റീന ക്യാംപിൽ ആശങ്ക
ചൊവ്വാഴ്‌ച ഖത്തർ ലോകകപ്പിലെ ആദ്യത്തെ മത്സരത്തിന് അർജന്റീന തയ്യാറെടുത്തു കൊണ്ടിരിക്കെ ലയണൽ മെസിയുടെ ഫിറ്റ്നസ് സംബന്ധിച്ച് ആശങ്ക ഉയരുന്നു. കഴിഞ്ഞ ദിവസം സഹതാരങ്ങൾക്കൊപ്പം ചേരാതെ താരം ഒറ്റക്കാണ് പരിശീലനം നടത്തിയത്. നേരത്തെ നിക്കോ ഗോൺസാലസ്, ജൊവാക്വിൻ കൊറേയ എന്നിവരെ നഷ്‌ടമായ അർജന്റീനക്ക് മെസി ഫിറ്റ്നസ് വീണ്ടെടുക്കാത്തത് പരിഭ്രാന്തി സൃഷ്‌ടിക്കുന്ന കാര്യമാണ്. ലോകകപ്പിന് മുന്നോടിയായി യുഎഇക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ലയണൽ മെസി മുഴുവൻ സമയവും കളിച്ചിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും നേടാനും താരത്തിനായി. എന്നാൽ അതിനു […]