പരിക്കു മൂലം കഴിഞ്ഞ മത്സരം നഷ്‌ടമായ മെസിക്ക് ഭീഷണിയായി പിഎസ്‌ജി പരിശീലകന്റെ തീരുമാനം
ഖത്തർ ലോകകപ്പിനു മുൻപുള്ള പിഎസ്‌ജിയുടെ അവസാനത്തെ മത്സരത്തിൽ ഏറ്റവും ശക്തമായ സ്‌ക്വാഡിനെ തന്നെ ഇറക്കുമെന്ന് പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയറുടെ വാക്കുകൾ അർജന്റീന ആരാധകർക്ക് ആശങ്ക സമ്മാനിക്കുന്നു. കഴിഞ്ഞ മത്സരത്തിൽ പരിക്കു മൂലം പുറത്തിരുന്ന ലയണൽ മെസിയെ അവസാന മത്സരം കളിപ്പിക്കരുതെന്നാണ് ആരാധകരുടെ ആവശ്യമെങ്കിലും അതിനു പരിശീലകൻ തയ്യാറാവാനുള്ള സാധ്യതയില്ലെന്നാണ് അദ്ധേഹത്തിന്റെ തന്നെ വാക്കുകൾ വ്യക്തമാക്കുന്നത്. സ്‌പാനിഷ് താരം ഫാബിയാൻ റൂയിസ് ഒഴികെയുള്ള എല്ലാ കളിക്കാരും അടുത്ത മത്സരം കളിക്കാൻ തയ്യാറാണെന്നാണ് പരിശീലകൻ പറയുന്നത്. ഏറ്റവും കരുത്തുറ്റ സ്‌ക്വാഡിനെ […]