പിക്വയുടെ പിഴവിനു മാപ്പില്ല, കടുത്ത തീരുമാനങ്ങളുമായി സാവി

ബാഴ്‌സലോണയ്ക്ക് വളരെയധികം നിരാശ സമ്മാനിച്ചാണ് ഇന്റർ മിലാനെതിരെ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം അവസാനിച്ചത്. ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ട് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന ബാഴ്‌സലോണ മത്സരത്തിൽ പരാജയം ഒഴിവാക്കിയതു തന്നെ ബുദ്ധിമുട്ടിയാണ്. ഡെംബലെ നേടിയ ഗോളിൽ ബാഴ്‌സലോണ മുന്നിലെത്തിയെങ്കിലും ജെറാർഡ് പിക്വയുടെ പിഴവിൽ സമനില ഗോൾ നേടിയ ഇന്റർ മിലാൻ പിന്നീട് രണ്ടു തവണ കൂടി മുന്നിലെത്തി എങ്കിലും റോബർട്ട് ലെവൻഡോസ്‌കിയുടെ ഇരട്ടഗോളുകൾ മത്സരം സമനിലയിൽ അവസാനിപ്പിച്ചു. മത്സരത്തിന്റെ അൻപതാം മിനുട്ടിലാണ് പിക്വയെപ്പോലൊരു […]

ഖത്തർ ലോകകപ്പ് നഷ്‌ടമാകാൻ സാധ്യതയുള്ള അഞ്ച് പ്രധാന താരങ്ങൾ

2022 ഫിഫ ലോകകപ്പിനായി ഇനി ഒരു മാസത്തിലധികം മാത്രമേ ബാക്കിയുള്ളൂ. ഓരോ ടീമും ടൂർണ്ണമെന്റിനായി മികച്ച രീതിയിൽ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി വരികയാണ്. ഇത്തവണ ക്ലബ് ഫുട്ബോൾ സീസണിന്റെ ഇടയിലാണ് ലോകകപ്പ് നടക്കുന്നത് എന്നതിനാൽ തന്നെ ഷെഡ്യൂൾ കൃത്യമായി പൂർത്തീകരിക്കാൻ കൂടുതൽ മത്സരങ്ങൾ ടീമുകൾക്ക് കളിക്കേണ്ടി വരുന്നുണ്ട്. നിരവധി താരങ്ങൾക്ക് പരിക്കു പറ്റുന്നതിനും ഇതു കാരണമാകുന്നു. ഈ സീസണിൽ തന്നെ പല താരങ്ങളും പരിക്കേറ്റു ലോകകപ്പ് നഷ്‌ടമാകുമെന്ന ആശങ്കയിൽ നിൽക്കുന്നുണ്ട്. നിലവിൽ പരിക്കു മൂലം ലോകകപ്പ് നഷ്‌ടമാകാൻ സാധ്യതയുള്ള […]

സീസണിലെ തിരിച്ചടികൾ മറികടക്കുന്നതിന് അർജന്റീന താരത്തെ സ്വന്തമാക്കാൻ ലിവർപൂൾ

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു പോയിന്റ് മാത്രം വ്യത്യാസത്തിൽ പ്രീമിയർ ലീഗ് നഷ്‌ടമാവുകയും റയൽ മാഡ്രിഡിനോട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തോൽക്കുകയും ചെയ്‌ത ക്ലബാണ് ലിവർപൂളെങ്കിലും ഈ സീസണിൽ അവരുടെ പ്രകടനം മോശമാണ്. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്തു നിൽക്കുന്ന ടീം ഇതുപോലെ മുന്നോട്ടു പോയാൽ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കില്ലെന്നുറപ്പാണ്. ചാമ്പ്യൻസ് ലീഗിലും കഴിഞ്ഞ സീസൺ പോലെ ആധിപത്യം സ്ഥാപിക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല. പ്രധാന താരങ്ങളുടെ പരിക്കാണ് ലിവർപൂളിനെ […]

“കേരളത്തിൽ കളിക്കുക എളുപ്പമല്ല, മറ്റു ടീമുകളാണെങ്കിൽ അഞ്ചു ഗോൾ വഴങ്ങിയേനെ”- ഈസ്റ്റ് ബംഗാൾ പരിശീലകൻ പറയുന്നു

ഐഎസ്എല്ലിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിച്ചത് മറ്റേതെങ്കിലും ടീമുകളായിരുന്നെങ്കിൽ നാലും അഞ്ചും ഗോളുകൾ വഴങ്ങിയേനെയെന്ന് ഈസ്റ്റ് ബംഗാൾ പരിശീലകനായ സ്റ്റീഫൻ കോൺസ്റ്റന്റൈൻ. എഫ്‌സി ഗോവക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുൻപ് മാധ്യമങ്ങളെ കണ്ടപ്പോഴാണ് തന്റെ ടീമിന്റെ പ്രകടനത്തെക്കുറിച്ച് മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായ കോൺസ്റ്റന്റൈൻ പറഞ്ഞത്. കഴിഞ്ഞ സീസണിൽ ഇതേ പരിശീലകനു കീഴിൽ കളിച്ച ബ്ലാസ്റ്റേഴ്‌സിന് ഈസ്റ്റ് ബംഗാളിനെ അപേക്ഷിച്ച് കൂടുതൽ കെട്ടുറപ്പുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. “ഞങ്ങളൊരു ടീമെന്ന നിലയിൽ ഒരുമിച്ചിട്ട് കഴിഞ്ഞ നാലാഴ്‌ചയെ ആയിട്ടുള്ളൂ. രണ്ടാമത്തെ […]

കരിം ബെൻസിമ ബാലൺ ഡി ഓർ ഉയർത്തുന്നതു കാണാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെത്തും

2022ലെ ബാലൺ ഡി ഓർ പുരസ്‌കാരം കരിം ബെൻസിമ നേടുന്നതു കാണാൻ ക്രിസ്റ്റ്യാനോ റൊണാൾഡൊയുമുണ്ടാകും. ഒക്ടോബർ 16 തിങ്കളാഴ്‌ച പാരീസിൽ വെച്ചു നടക്കുന്ന ബാലൺ ഡി ഓർ പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തീരുമാനിച്ചിട്ടുണ്ടെന്നാണ് ഫ്രഞ്ച് മാധ്യമായ ലാ പാരീസിയാണ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗും ലാ ലിഗയും നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ച ബെൻസിമ തന്നെയാവും പുരസ്‌കാരം നേടുകയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. റയൽ മാഡ്രിഡിൽ ഒൻപതു വർഷം ഒരുമിച്ചു […]

ലയണൽ മെസിക്ക് പകരമാവില്ലാരും, താരമില്ലാത്ത രണ്ടാമത്തെ സീസണിലും ബാഴ്‌സലോണ യൂറോപ്പ ലീഗിലേക്ക്

ബാഴ്‌സലോണ ആരാധകരെ സംബന്ധിച്ച് ഇന്നലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്റർ മിലാനെതിരെ നടന്ന മത്സരം വളരെയധികം നിരാശ നൽകിയ ഒന്നായിരുന്നു. ചാമ്പ്യൻസ് ലീഗിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ വിജയം അനിവാര്യമായിരുന്ന ടീം ഇന്നലെ സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ സമനില വഴങ്ങുകയായിരുന്നു. ഒരു ഘട്ടത്തിൽ തോൽവി തന്നെ നേരിടുമായിരുന്ന ബാഴ്‌സലോണയെ രക്ഷിച്ചത് റോബർട്ട് ലെവൻഡോസ്‌കിയാണ്. ഇഞ്ചുറി ടൈമിൽ നേടിയ ഗോളടക്കം രണ്ടു തവണയാണ് താരം ടീമിനെ മത്സരത്തിൽ ഒപ്പമെത്തിച്ചത്. ഒസ്മാനെ ഡെംബലെ നേടിയ ഗോളിൽ ബാഴ്‌സലോണ […]

ഫുട്ബോൾ ലോകത്തിന് വിശ്വസിക്കാൻ കഴിയാത്ത തുക, എംബാപ്പെക്കു വിലയിട്ട് പിഎസ്‌ജി

കിലിയൻ എംബാപ്പെ ഈ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ ക്ലബ് വിടാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പിഎസ്‌ജി നേതൃത്വവുമായുള്ള പ്രശ്‌നങ്ങൾ കാരണമാണ് സമ്മറിൽ കരാർ പുതുക്കിയ ഫ്രഞ്ച് താരം ക്ലബ് വിടാൻ തയ്യാറെടുക്കുന്നത്. കരാർ പുതുക്കുമ്പോൾ പിഎസ്‌ജി അംഗീകരിച്ച ഡിമാൻഡുകളൊന്നും അവർ കൃത്യമായി നടപ്പിലാക്കിയില്ലെന്നതും ടീമിൽ തന്റെ പ്രാധാന്യം കുറഞ്ഞു വരുന്നതുമാണ് എംബാപ്പെ ക്ലബ് വിടാനുള്ള തീരുമാനമെടുക്കാൻ പ്രധാന കാരണങ്ങൾ. അതേസമയം ഈ സമ്മറിൽ ക്ലബുമായി പുതിയ കരാറൊപ്പിട്ട കിലിയൻ എംബാപ്പെ ടീം […]

“എപ്പോഴും കലഹിച്ചു കൊണ്ടിരിക്കണം, നെയ്‌മറൊരു സ്വൈര്യക്കേടാണ്”- വിമർശനവുമായി പോർച്ചുഗൽ താരം

കളിക്കളത്തിലും പുറത്തുമുള്ള നെയ്‌മറുടെ പ്രവൃത്തികൾ പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളും ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. താരങ്ങളും പരിശീലകരും ഫുട്ബോൾ നിരീക്ഷകരുമെല്ലാം ഇതിനെതിരെ വിമർശനങ്ങളും നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബെൻഫിക്കക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം പോർച്ചുഗൽ താരമായ ജോവോ മരിയോയും നെയ്‌മർക്കെതിരെ വിമർശനം നടത്തുകയുണ്ടായി. മികച്ച കളിക്കാരനാണെങ്കിലും നെയ്‌മറൊരു സ്വൈര്യക്കേടാണെന്നാണ് ബെൻഫിക്ക മധ്യനിര താരം പറയുന്നത്. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്‌ജിയും ബെൻഫിക്കയും സമനിലയിൽ പിരിയുകയാണുണ്ടായത്. ലയണൽ മെസി പരിക്കു മൂലം പുറത്തിരുന്ന മത്സരത്തിൽ കിലിയൻ എംബാപ്പെ […]

എംബാപ്പെ പിഎസ്‌ജി വിടുകയാണെങ്കിൽ ചേക്കേറാൻ സാധ്യതയുള്ള ക്ലബുകൾ

ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം എംബാപ്പെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. പിഎസ്‌ജി നേതൃത്വവുമായി അകൽച്ചയുള്ളതു കൊണ്ടാണ് താരം കരാർ പുതുക്കിയതിനു പിന്നാലെ ഫ്രഞ്ച് ക്ലബ് വിടാൻ ഒരുങ്ങുന്നതെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. സമ്മറിൽ താനുമായി കരാർ പുതുക്കുമ്പോൾ പിഎസ്‌ജി നൽകിയ വാഗ്‌ദാനങ്ങളൊന്നും പിന്നീട് പാലിച്ചിട്ടില്ലെന്നതു കൊണ്ടാണ് എംബാപ്പെ ക്ലബ് നേതൃത്വവുമായി അകന്നതെന്നും മാർക്ക കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിട്ടുണ്ട്. പിഎസ്‌ജിയുമായി അകലുന്ന എംബാപ്പെ ക്ലബ് വിടുകയാണെങ്കിൽ എവിടേക്കാവും ചേക്കേറുകയെന്നാണ് […]

റയൽ മാഡ്രിഡിനെ രക്ഷിച്ചത് ക്രൂസിന്റെ ബുദ്ധി, റുഡിഗറുടെ സമനില ഗോളിനുള്ള തന്ത്രം മെനഞ്ഞത് ജർമൻ താരം

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ യുക്രൈൻ ക്ലബായ ഷക്തറിനോട് അവസാന നിമിഷത്തിൽ നേടിയ ഗോളിന്റെ പിൻബലത്തിലാണ് റയൽ മാഡ്രിഡ് തോൽ‌വിയിൽ നിന്നും രക്ഷപ്പെട്ടത്. മത്സരം തീരാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ടോണി ക്രൂസിന്റെ മനോഹരമായൊരു ക്രോസിൽ നിന്നും റയൽ മാഡ്രിഡ് പ്രതിരോധതാരം അന്റോണിയോ റുഡിഗറാണ് റയൽ മാഡ്രിഡിന്റെ സമനില ഗോൾ നേടിയത്. ഇതോടെ ഈ സീസണിൽ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ലെന്ന നേട്ടം നിലനിർത്താൻ റയൽ മാഡ്രിഡിനു കഴിഞ്ഞു. റയൽ മാഡ്രിഡ് അവസാനനിമിഷം നേടിയ ഗോളിൽ പരാജയം […]