ലോകകപ്പ് നഷ്‌ടമാകുമോ ഡി മരിയക്ക്, താരത്തിന്റെ പരിക്കിനെ കുറിച്ചുള്ള വിവരങ്ങൾ
അർജന്റീനിയൻ ആരാധകരുടെ മനസ്സിൽ തീ കോരിയിട്ടാണ് ഇന്നലെ മക്കാബി ഹൈഫക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുവന്റസിനു വേണ്ടി ഇറങ്ങിയ മുന്നേറ്റനിര താരം ഏഞ്ചൽ ഡി മരിയ പരിക്കേറ്റു പുറത്തു പോകുന്നത്. മത്സരം തുടങ്ങി വെറും ഇരുപത്തിനാലു മിനുട്ട് പിന്നിട്ടപ്പോഴാണ് ഈ സമ്മറിൽ പിഎസ്‌ജിയിൽ നിന്നും യുവന്റസിലെത്തിയ താരത്തിന് പരിക്കേൽക്കുന്നത്. ഇറ്റാലിയൻ ക്ലബിലെത്തിയതിനു ശേഷം രണ്ടാമത്തെ തവണ പരിക്കേൽക്കുന്ന താരത്തിന് പകരക്കാരനായി ആർക്കഡിയുസ് മിലിക്കാണ് കളത്തിലിറങ്ങിയത്. അർജന്റീന അടുത്ത് കോപ്പ അമേരിക്ക, ലാ ഫൈനലൈസിമ കിരീടങ്ങൾ നേടിയപ്പോൾ കലാശപ്പോരിൽ […]