ലയണൽ മെസി ടീം വിട്ടതിനു ശേഷം ടീമിനുള്ള പ്രധാന പോരായ്‌മ പുതിയ താരം പരിഹരിക്കുമെന്ന പ്രതീക്ഷയിൽ ബാഴ്‌സലോണ
മുൻകാല നേതൃത്വത്തിന്റെ ഉത്തരവാദിത്വമില്ലാത്ത പ്രവർത്തനങ്ങൾ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ലയണൽ മെസിയെ ബാഴ്‌സക്ക് നഷ്‌ടമാകാൻ പ്രധാന കാരണമായത്. ക്ലബിന്റെ നായകനും ടീമിലെ പ്രധാന താരവുമായിരുന്ന ലയണൽ മെസിയെ നഷ്‌ടമായത് ബാഴ്‌സലോണയെ വളരെയധികം ബാധിക്കുകയും ചെയ്‌തു. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ ബാഴ്‌സലോണ യൂറോപ്പ ലീഗിൽ കളിച്ചതിനു പുറമെ ലീഗിൽ ടോപ് ഫോർ ഉറപ്പിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ സാവി പരിശീലകനായി എത്തിയതും ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ വന്ന പുതിയ താരങ്ങളും ഇതിൽ മാറ്റങ്ങളുണ്ടാക്കി […]