മോശം ഫോമിലുള്ളവർ പുറത്തേക്ക്, നാല് പൊസിഷനുകളിലേക്ക് പുതിയ താരങ്ങളെ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

അടുത്ത സീസണിലേക്കുള്ള ടീമിനെ കെട്ടിപ്പടുക്കാൻ ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്‌സ് നാല് പൊസിഷനിലേക്ക് പുതിയ താരങ്ങളെ എത്തിക്കാൻ തയ്യാറെടുക്കുന്നുവെന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ താരങ്ങളെ ഒഴിവാക്കി കൂടുതൽ മികച്ച താരങ്ങളെ എത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. ഇന്ത്യൻ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ തയ്യാറെടുക്കുന്നത്. ഗോൾകീപ്പർമാരായി കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന രണ്ടു താരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ടുണ്ട്. ലോണിൽ ടീമിലുണ്ടായിരുന്ന ലാറ ശർമ, വെറ്ററൻ ഗോൾകീപ്പർ കരൺജിത് സിങ് എന്നിവരാണ് അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാവുക. അതിനു […]

റൊണാൾഡോ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കും, അൽ നസ്റിൽ നിന്നും താരത്തെ സ്വന്തമാക്കാൻ വമ്പൻമാർ രംഗത്ത് | Cristiano Ronaldo

യൂറോപ്യൻ ഫുട്ബോൾ വിട്ടു ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് വന്നത് ഏവരെയും ഞെട്ടിച്ച ട്രാൻസ്‌ഫർ ആയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങിയ താരത്തിന് യൂറോപ്പിൽ തന്നെ തുടരാനാണ് താൽപര്യമെങ്കിലും വമ്പൻ ക്ലബുകളൊന്നും ഓഫർ നൽകിയില്ല. ഇതേത്തുടർന്നാണ് വമ്പൻ പ്രതിഫലം വാങ്ങി റൊണാൾഡോ സൗദി പ്രൊ ലീഗിലെത്തിയത്. സൗദി പ്രൊ ലീഗിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഒരു പ്രധാന കിരീടം പോലും റൊണാൾഡോക്ക് അവിടെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. അതിനിടയിൽ താരത്തിന് യൂറോപ്പിലേക്ക് തിരിച്ചു വരാനുള്ള സാധ്യത […]

ഇവാൻ ഒഴിവായതിനു പിന്നാലെ ലഭിച്ചത് നിരവധി മാനേജർ പ്രൊഫൈലുകൾ, തീരുമാനമെടുക്കാൻ ഇനിയും കടമ്പകൾ ബാക്കി | Kerala Blasters

കഴിഞ്ഞ മൂന്നു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് സ്ഥാനമൊഴിയുന്ന കാര്യം ക്ലബ് പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായിട്ടാണ്. ഒരു സീസൺ കൂടി ഇവാൻ തുടരുമെന്ന് പ്രതീക്ഷിച്ചു നിൽക്കെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപനം നടത്തിയത്. എന്തായാലും അന്ന് മുതൽ പുതിയ പരിശീലകൻ ആരായിരിക്കുമെന്നാണ് ആരാധകർ ഓരോരുത്തരും ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ പ്രഖ്യാപിക്കാൻ വൈകുന്തോറും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആകാംക്ഷയും വർധിച്ചു വരികയാണ്. അതിനിടയിൽ പുതിയ പരിശീലകനെ പ്രഖ്യാപിക്കാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന കാര്യത്തിൽ പ്രമുഖ മാധ്യമപ്രവർത്തകനും ട്രാൻസ്‌ഫർ എക്സ്പെർട്ടുമായ […]

മികച്ച പ്രകടനം നടത്തിയ ലാറ ശർമ ഇനി ക്ലബിനൊപ്പമില്ല, പുതിയ ഗോൾകീപ്പറെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

സച്ചിൻ സുരേഷിന്റെ മികച്ച പ്രകടനവും ലോണിലാണ് ടീമിലെത്തിയത് എന്നതിനാലും കഴിഞ്ഞ സീസണിൽ അവസരങ്ങൾ കുറഞ്ഞു പോയ താരമാണ് ഗോൾകീപ്പർ ലാറ ശർമ. സച്ചിൻ സുരേഷിന് പരിക്കേറ്റ സമയത്തു പോലും വേണ്ടത്ര അവസരങ്ങൾ ലഭിക്കാതിരുന്ന താരം ആകെ കളിച്ചത് മൂന്നു മത്സരങ്ങളാണ്. അതിൽ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുകയും ചെയ്‌തു. ഒഡിഷ എഫ്‌സിക്കെതിരായ പ്ലേ ഓഫിൽ ലാറയുടെ പ്രകടനം ഗംഭീരമായിരുന്നു. എഴുപത്തിയെട്ടാം മിനുട്ടിൽ താരം പരിക്കേറ്റു പുറത്തു പോയത് ടീമിന്റെ തോൽവിക്ക് കാരണമാവുകയും ചെയ്‌തിട്ടുണ്ട്‌. മികച്ച പ്രകടനം […]

മുൻ റയൽ മാഡ്രിഡ് താരം ഐഎസ്എല്ലിലേക്ക് വരുന്നു, അപ്രതീക്ഷിത നീക്കവുമായി വമ്പന്മാർ | Jese

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകൾ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതോടെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ നിരവധിയാണ്. വിവിധ രാജ്യങ്ങളിലെ നിരവധി താരങ്ങളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പുറത്തു വരുന്നുണ്ട്. ഓരോ ക്ലബുകളുടെയും ആരാധകർ അടുത്ത സീസണിൽ തങ്ങളുടെ ക്ലബ് ആരെയാണ് ടീമിലെത്തിക്കാൻ പോകുന്നതെന്ന് ഉറ്റു നോക്കുകയുമാണ്. അതിനിടയിൽ ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്കെല്ലാം ആവേശം നൽകുന്ന ഒരു ട്രാൻസ്‌ഫർ അഭ്യൂഹവും പുറത്തു വരുന്നുണ്ട്. മുൻ റയൽ മാഡ്രിഡ് താരമായ ജെസെ റോഡ്രിഗസിനെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ് ശ്രമിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്നത്. ഐഎസ്എല്ലിലെ […]

അഡ്രിയാൻ ലൂണ പോകുന്നുവെങ്കിൽ സ്വന്തം തീരുമാനപ്രകാരം, പുതിയ ഓഫർ നൽകി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

അഡ്രിയാൻ ലൂണ ക്ലബ് വിടാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളുടെ ഇടയിൽ താരത്തെ നിലനിർത്താനുള്ള നീക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം നടത്തുന്നുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്ന് സീസണുകളായി ടീമിന്റെ പ്രധാന താരമായ അഡ്രിയാൻ ലൂണക്ക് കൂടുതൽ മെച്ചപ്പെട്ട കരാർ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ഓഫർ ചെയ്‌തുവെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ. ഈ സീസൺ കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള ലൂണയുടെ കരാർ അവസാനിക്കാൻ പോവുകയാണ്. സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് യോഗ്യത നേടിയതിനാൽ ലൂണയുടെ കരാർ സ്വയം പുതുക്കപ്പെടുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അക്കാര്യത്തിൽ […]

ദിമിയെ കൈവിടാൻ ബ്ലാസ്റ്റേഴ്‌സ് ഒരുക്കമല്ല, ഗ്രീക്ക് താരത്തിന് പുതിയ ഓഫർ നൽകി ക്ലബ് | Dimitrios

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ സ്‌ട്രൈക്കർ ദിമിത്രിയോസ് ദയമെന്റാക്കോസിനു പുതിയ ഓഫർ നൽകിയെന്ന് റിപ്പോർട്ടുകൾ. ഐഎസ്എല്ലിലെ പല വമ്പൻ ക്ലബുകളും നോട്ടമിട്ടിട്ടുള്ള താരത്തെ നിലനിർത്താൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ടു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന സ്‌ട്രൈക്കറാണ് ദിമിത്രിയോസ്. ആദ്യത്തെ സീസണിൽ പത്ത് ഗോളുകൾ നേടിയ താരം ഇന്ത്യയിലേക്കുള്ള തന്റെ വരവറിയിച്ചു. അതിനു ശേഷം ഈ സീസണിൽ തന്റെ പ്രകടനം ഒന്നുകൂടി മെച്ചപ്പെടുത്തിയ […]

ഒരു കാര്യം വളരെ നിർണായകമാകും, അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്ന് ഉറപ്പില്ല | Adrian Luna

കഴിഞ്ഞ മൂന്നു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായി തുടർന്നിരുന്ന അഡ്രിയാൻ ലൂണയുടെ ഭാവിയുടെ കാര്യത്തിൽ പുതിയ വഴിത്തിരിവുകൾ സംഭവിക്കാൻ സാധ്യതയേറുന്നു. അഡ്രിയാൻ ലൂണ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാകുമെന്ന കാര്യം ഉറപ്പിക്കാൻ കഴിയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഡ്രിയാൻ ലൂണയുടെ കേരള ബ്ലാസ്റ്റേഴ്‌സ് കരാർ ഈ സീസണോടെ അവസാനിക്കാൻ പോവുകയാണെങ്കിലും അത് സ്വയമേവ പുതുക്കാനുള്ള ഉടമ്പടിയുണ്ടെന്നു നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് […]

ഒരു പരിശീലകനും ഇതുപോലെ പ്രതികരിക്കാൻ പാടില്ല, ഇവാന് പിഴ ചുമത്തിയത് ശരിയായ നടപടി തന്നെ | Ivan Vukomanovic

ഇവാൻ വുകോമനോവിച്ചിന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഒരു കോടി രൂപ പിഴയായി നൽകിയിരുന്നു എന്ന വാർത്തയാണ് ക്ലബിന്റെ ആരാധകരുടെ ഇടയിൽ ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസമാണ് പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് മെർഗുലാവോ ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. ബെംഗളൂരു എഫ്‌സിക്കെതിരെ കഴിഞ്ഞ സീസണിൽ നടന്ന മത്സരത്തിൽ നിന്നും വാക്ക്ഔട്ട് നടത്തിയതിനായിരുന്നു നടപടി. ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന പ്ലേ ഓഫ് മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇവാൻ നടത്തിയ വാക്ക്ഔട്ട് ഏറെ ചർച്ചയായിരുന്നു. ഐഎസ്എല്ലിൽ മോശം റഫറിയിങ് ആവർത്തിക്കുന്നതിനെതിരെ പ്രതിഷേധം […]

ദിമിത്രിയോസിനെക്കാൾ നിലനിർത്തേണ്ട താരം ക്വാമേ പെപ്ര, അതിനു വ്യക്തമായ കാരണങ്ങളുണ്ട് | Kwame Peprah

കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചപ്പോൾ ഏവരുടെയും ആശങ്ക ഈ സീസണിൽ ഐഎസ്എൽ ടോപ് സ്കോററായ ദിമിത്രിയോസ് ഡയമെന്റക്കൊസ് അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകുമോ എന്നതാണ്. കരാർ അവസാനിച്ച താരം പ്രതിഫലം വർധിപ്പിച്ചു നൽകണം എന്ന ആവശ്യം ഉന്നയിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് നേതൃത്വം അതിനോട് പ്രതികരിച്ചിട്ടില്ല. എന്നാൽ പുതിയ താരങ്ങളെ സംബന്ധിച്ച ചൂടു പിടിച്ച ചർച്ചകൾക്കിടയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറന്നു പോകുന്ന പേരാണ് ക്വാമേ പെപ്രയുടേത്. ദിമിയെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തുകയാണെങ്കിൽ മിക്കവാറും പെപ്ര ടീമിന് പുറത്തു പോകും. […]