ബാക്കിയുള്ളത് രണ്ടു മത്സരങ്ങൾ മാത്രം, കേരള ബ്ലാസ്റ്റേഴ്‌സിന്റെ അഭിമാനമുയർത്തുമോ ദിമിത്രിയോസ് | Dimitrios
ഇന്ത്യൻ സൂപ്പർ ലീഗ് അതിന്റെ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി മുംബൈ സിറ്റിയും ഗോവയും തമ്മിലുള്ള സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരവും ഫൈനലും മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലിൽ ഒഡിഷ എഫ്‌സിയെ അവസാന മിനുട്ടിൽ ഗോളിൽ കീഴടക്കി ഫൈനലിൽ എത്തിയ മോഹൻ ബഗാൻ എതിരാളിയെ കാത്തിരിക്കുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് പരിസമാപ്‌തിയിലേക്ക് അടുക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഒരേയൊരു കാര്യത്തിലാണ്. ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമെന്റക്കൊസ് ഈ സീസണിൽ […]