ഇന്റർനാഷണൽ ബ്രേക്കിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുന്നു, അഡ്രിയാൻ ലൂണ കളിക്കുമോയെന്ന കാര്യത്തിൽ അപ്‌ഡേറ്റ് | Adrian Luna

ഇന്റർനാഷണൽ മത്സരങ്ങളുടെ ചെറിയൊരു ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് നാളെ വീണ്ടും കളിക്കളത്തിൽ. ഈ സീസണിൽ ഷീൽഡ് പ്രതീക്ഷകൾ അസ്‌തമിച്ച ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലേക്ക് അടുക്കുന്നതിനു വേണ്ടി നാളെ കളിക്കളത്തിൽ ഇറങ്ങുമ്പോൾ എതിരാളികൾ പ്ലേ ഓഫ് യോഗ്യതക്ക് വേണ്ടി പോരാടുന്ന ജംഷഡ്‌പൂർ എഫ്‌സിയാണ്. ജംഷഡ്‌പൂർ എഫ്‌സിയുടെ മൈതാനത്ത് നടക്കുന്ന മത്സരം കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് കടുപ്പമുള്ളതായി മാറാനാണ് സാധ്യത. മികച്ച ആരാധകപിന്തുണയുള്ള ടീമുകളിൽ ഒന്നായ ജംഷഡ്‌പൂർ സൂപ്പർ കപ്പിൽ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയിരുന്നു. നാളെ നടക്കാനിരിക്കുന്ന മത്സരത്തിലും വിജയത്തിൽ […]

ഒടുവിൽ ആരാധകർ കാത്തിരുന്ന വാർത്തയെത്തി, ദിമിത്രിയോസുമായുള്ള കരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ് | Dimitrios

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വലിയൊരു ആശങ്കക്ക് പരിഹാരമായെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സീസണോടെ കരാർ അവസാനിക്കുമായിരുന്ന സൂപ്പർ സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമെന്റാക്കോസുമായുള്ള കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രണ്ടു വർഷത്തെ കരാറാണ് താരം ഒപ്പിട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടു വർഷമായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള ദിമിത്രിയോസിന്റെ കരാർ അവസാനിക്കാൻ പോകുന്നതിനാൽ തന്നെ നിരവധി ക്ലബുകൾ താരത്തിനായി രംഗത്തുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ താരം ഈസ്റ്റ് ബംഗാളിന്റെ ഓഫർ സ്വീകരിച്ചുവെന്നും റിപ്പോർട്ടുകൾ ഉണ്ടായി. എന്നാൽ […]

ഇതാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കരുത്ത്, റൊണാൾഡോയുടെ അൽ നസ്‌റിനെ നിലം തൊടാതെ പറപ്പിച്ചു | Kerala Blasters

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലൂടെ ഡീപോർട്ടസ് ആൻഡ് ഫിനാൻസസ് എന്ന സ്പോർട്ട്സ് മാനേജ്‌മെന്റ് ടീം നടത്തുന്ന ട്വിറ്റർ ലോകകപ്പ് 2024ലെ ആദ്യത്തെ പോരാട്ടത്തിൽ വമ്പൻ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ആരാധകർക്കിടയിൽ നടത്തുന്ന വോട്ടെടുപ്പിൽ മുന്നിലെത്തുന്ന ടീമുകൾ വിജയിക്കുന്ന ഈ ലോകകപ്പിൽ റൊണാൾഡോയുടെ ക്ലബായ അൽ നസ്റിനെയാണ് ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചത്. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫോർമാറ്റിൽ തന്നെയാണ് ട്വിറ്റർ ലോകകപ്പും നടക്കുന്നത്. വിവിധ കായിക ഇനങ്ങളിലുള്ള മികച്ച ഫാൻബേസുള്ള ടീമുകളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. ഇന്ത്യയിൽ നിന്നും ഫുട്ബോൾ […]

ചില ക്ലബുകളിൽ ചേർന്നാൽ ഇന്ത്യൻ ടീമിലേക്കുള്ള വഴി എളുപ്പമാകും, കളിക്കാരാണ് അധികാരകേന്ദ്രങ്ങൾ | Indian Football Team

അഫ്‌ഗാനിസ്ഥാനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യൻ ടീം തോൽവി വഴങ്ങിയതിനു പിന്നാലെ കടുത്ത വിമർശനമാണ് ആരാധകർ ഉയർത്തിയത്. പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ പുറത്താക്കണമെന്ന ആവശ്യം മത്സരത്തിന് ശേഷം സ്റ്റേഡിയത്തിൽ തന്നെ ഉയർത്തിയിരുന്നു. ഇപ്പോൾ ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിന് കാരണമാകുന്ന കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. ന്യൂസ് നയൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചല്ല, മറിച്ച് ടീമിലെ ചില മുതിർന്ന താരങ്ങളാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. ഏതൊക്കെ താരങ്ങൾ കളിക്കണമെന്നും ആരെയൊക്കെ […]

മികച്ച ഫാൻബേസുള്ള ഐഎസ്എൽ ക്ലബുകളിൽ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത്, അംഗീകരിക്കാൻ കഴിയില്ലെന്ന് ആരാധകർ | ISL

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ഫാൻബേസുള്ള ക്ലബുകളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തു വിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത്. പ്രമുഖ കായികമാധ്യമങ്ങളിൽ ഒന്നായ ഖേൽ നൗ ആണ് ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ഫാൻ ബേസുള്ള ക്ലബുകളുടെ പട്ടിക തയ്യാറാക്കിയത്. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ക്ലബുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വന്നതിനു ശേഷം മികച്ച നേട്ടങ്ങളുണ്ടാക്കിയ മോഹൻ ബഗാന് ആരാധകർ നൽകുന്ന പിന്തുണ മികച്ചതാണെന്ന് അതിൽ […]

കോപ്പ അമേരിക്ക ടീമിൽ സ്ഥാനമുറപ്പിച്ചത് രണ്ടു പേർ മാത്രം, ബാക്കിയുള്ളവർ കഠിനാധ്വാനം ചെയ്യണമെന്ന് സ്‌കലോണി | Lionel Scaloni

കഴിഞ്ഞ മൂന്നു വർഷത്തിനിടെ സാധ്യമായ മൂന്നു കിരീടങ്ങളും സ്വന്തമാക്കി ഗംഭീര പ്രകടനം നടത്തുന്ന അർജന്റീന ടീം മറ്റൊരു കിരീടം കൂടി സ്വന്തമാക്കാനാണ് കോപ്പ അമേരിക്കക്കു വേണ്ടി തയ്യാറെടുക്കുന്നത്. ലയണൽ സ്‌കലോണി പരിശീലകനായതിനു ശേഷം അസാമാന്യമായ ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ടീമിന് തന്നെയാണ് ഇത്തവണ കോപ്പ അമേരിക്ക കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്നതും. കഴിഞ്ഞ ദിവസം കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും പരിശീലകനായ സ്‌കലോണി സംസാരിക്കുകയുണ്ടായി. ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ താരങ്ങളിൽ […]

ലൂണയുടെ കരാറിലുള്ളത് വിചിത്രമായ ഉടമ്പടി, ദിമിയുടെ ആവശ്യം അംഗീകരിച്ചാൽ കാര്യങ്ങൾ കുഴഞ്ഞു മറിയും | Adrian Luna

അടുത്ത സീസണിലേക്കുള്ള പദ്ധതികൾ കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞുവെന്ന് എഫ്‌സി ഗോവ താരമായ നോവ സദൂയിയെ സ്വന്തമാക്കിയ നീക്കത്തിലൂടെ തെളിയിച്ചതാണ്. എന്നാൽ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി ടീമിലെ സൂപ്പർ സ്‌ട്രൈക്കറും ഐഎസ്എല്ലിലെ ടോപ് സ്‌കോററുമായ ദിമിത്രിയോസ് ദയമെന്റാക്കോസിന്റെ കരാർ പുതുക്കുകയെന്നതാണ്. ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഒത്തിണങ്ങി ഐഎസ്എല്ലിൽ കളിച്ച രണ്ടു സീസണുകളിലും ഗംഭീര പ്രകടനം നടത്തിയ ദിമിത്രിയോസിനെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്തുണ്ട്. ബ്ലാസ്റ്റേഴ്‌സിൽ തുടരണമെങ്കിൽ പ്രതിഫലം വർധിപ്പിക്കണമെന്ന താരത്തിന്റെ ആവശ്യം ക്ലബ് നേത്യത്വം […]

ആരാധകരെ ശാന്തരാകുവിൻ, ദിമിത്രിയോസിന്റെ കാര്യത്തിൽ പുതിയ വിവരങ്ങളുമായി മാർക്കസ് മെർഗുലാവോ | Dimitrios

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരമായ ദിമിത്രിയോസ് ഡയമെന്റാക്കോസിന്റെ ഭാവിയെ സംബന്ധിച്ചുള്ള ആശങ്ക ക്ലബിന്റെ ആരാധകർക്കുണ്ട്. കഴിഞ്ഞ രണ്ടു സീസണുകളായി ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളടിച്ചു കൂട്ടുന്ന താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കാൻ പോവുകയാണെന്നതിനാൽ താരത്തിനായി നിരവധി ക്ലബുകൾ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു ക്ലബുകളുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്. ആദ്യം കൊൽക്കത്ത ക്ലബായ ഈസ്റ്റ് ബംഗാളിന്റെ ഓഫർ താരം സ്വീകരിച്ചുവെന്നാണ് അഭ്യൂഹം ഉണ്ടായത്. അതിനു ശേഷം അത് ശരിയല്ലെന്ന വാർത്ത പുറത്തു വരികയും മുംബൈ സിറ്റി […]

ഒരിക്കലും തോൽക്കാൻ മനസില്ലാത്തവരുടെ ടീമായി മാറിയ അർജന്റീന, ഈ ടീം ആരുടെ മുന്നിലും തളരില്ല | Argentina

ലയണൽ സ്‌കലോണി പരിശീലകനായി എത്തിയതിനു ശേഷം അർജന്റീന ടീമിനുണ്ടായ മാറ്റങ്ങൾ അത്ഭുതത്തോടു കൂടി മാത്രമേ ആരാധകർക്ക് കാണാൻ കഴിയൂ. 2018 ലോകകപ്പിന് ശേഷം ആകെ തകർന്നു പോയിരുന്ന ടീമിനെ സാവധാനം പടുത്തുയർത്താൻ തുടങ്ങിയ അദ്ദേഹമിപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ക്വാഡുകളിൽ ഒന്നായി അവരെ മാറ്റിയെടുത്തിരിക്കുന്നു. ഇക്കാലയളവിൽ അർജന്റീനക്ക് വന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് ഒരിക്കലും തോൽക്കാൻ കഴിയില്ലെന്ന മനോഭാവമാണ്. പ്രധാനപ്പെട്ട ടൂർണമെന്റുകളിലെ മത്സരമാണെങ്കിലും അപ്രധാനമായ സൗഹൃദമത്സരം ആണെങ്കിലും അർജന്റീന ടീമിലെ ഓരോ താരത്തിനും വിജയം നേടിയേ […]

പുകഴ്‌പെറ്റ ബ്രസീലിയൻ ടീമിനെ നിഷ്പ്രഭമാക്കി പതിനാറുകാരൻ, സ്പെയിനിന്റെ ഹീറോയായി ലാമിൻ യമാൽ | Lamine Yamal

ചരിത്രം തിരുത്തിക്കുറിച്ച് ബാഴ്‌സലോണയിൽ അരങ്ങേറ്റം നടത്തിയ താരമാണ് ലാമിൻ യമാൽ. കഴിഞ്ഞ സീസണിൽ അരങ്ങേറ്റം നടത്തിയ താരം ഈ സീസണിൽ ബാഴ്‌സലോണയുടെ പ്രധാന താരമായി വളരുകയും ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായി മാറുകയും ചെയ്‌തു. വെറും പതിനാറു വയസ് മാത്രം പ്രായമുള്ള താരം അതിനെ വെല്ലുന്ന പ്രകടനമാണ് ഓരോ മത്സരങ്ങളിലും കാഴ്‌ച വെക്കുന്നത്. കഴിഞ്ഞ ദിവസം പുകഴ്‌പെറ്റ ബ്രസീലിയൻ നിരക്കെതിരെ തന്റെ മാന്ത്രികപ്രകടനം യമാൽ ആവർത്തിച്ചു. സ്പെയിനും ബ്രസീലും തമ്മിൽ സാന്റിയാഗോ ബെർണാബുവിൽ നടന്ന മത്സരം രണ്ടു ടീമുകളും […]