പ്ലേ ഓഫ് മത്സരങ്ങളിൽ ലിത്വാനിയയെ വിജയിപ്പിച്ച് ഫെഡോർ, ഇനി ലക്‌ഷ്യം കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം | Fedor Cernych
അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതോടെ പകരക്കാരനെന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലിത്വാനിയൻ ദേശീയടീമിന്റെ നായകനായ ഫെഡോറിനെ സ്വന്തമാക്കിയപ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. യൂറോ കപ്പ്, യുവേഫ നേഷൻസ് ലീഗ് തുടങ്ങിയ പോരാട്ടങ്ങളിൽ കളിച്ചിട്ടുള്ള താരത്തിന്റെ സാന്നിധ്യം കേരള ബ്ലാസ്റ്റേഴ്‌സിന് വലിയൊരു ഊർജ്ജം നൽകുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. ഇന്ത്യയിൽ ആദ്യമായി കളിക്കുകയാണെന്നും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളിൽ പലരും പരിക്കിന്റെ പിടിയിലാണെന്നതും കാരണം ഫെഡോറിന്റെ ആദ്യത്തെ മത്സരങ്ങളിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. എന്നാൽ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ടു ഗോളുകളിൽ […]