മെസിയുടെ അഭാവത്തിൽ ഡി മരിയ നിറഞ്ഞാടി, പ്രീമിയർ ലീഗ് താരങ്ങളുടെ ഗോളുകളിൽ മികച്ച വിജയവുമായി അർജന്റീന | Argentina
ഇന്റർനാഷണൽ ബ്രേക്കിലെ ആദ്യത്തെ സൗഹൃദമത്സരത്തിൽ മികച്ച വിജയവുമായി അർജന്റീന. എൽ സാൽവദോറിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അർജന്റീന വിജയം നേടിയത്. പരിക്ക് കാരണം ലയണൽ മെസിയില്ലാതെ ഇറങ്ങിയ അർജന്റീനക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്തത് വെറ്ററൻ താരമായ ഏഞ്ചൽ ഡി മരിയയായിരുന്നു. മത്സരത്തിന്റെ പതിനാറാം മിനുട്ടിൽ തന്നെ അർജന്റീന മുന്നിലെത്തി. ഏഞ്ചൽ ഡി മരിയയുടെ മനോഹരമായ കോർണറിൽ നിന്നും ടോട്ടനം ഹോസ്‌പർ താരം ക്രിസ്റ്റ്യൻ റൊമേരോ ഹെഡറിലൂടെയാണ് അർജന്റീനയുടെ ആദ്യത്തെ ഗോൾ നേടിയത്. അതിനു […]