ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ മാൻ ഓഫ് ദി മാച്ച് പ്രകടനം, ബാഴ്‌സലോണയിൽ മറ്റൊരു പതിനേഴുകാരൻ കൂടി താരമാകുന്നു | Pau Cubarsi
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ മികച്ച പ്രകടനം നടത്തി ബാഴ്‌സലോണ വിജയം നേടിയപ്പോൾ താരമായത് പ്രതിരോധനിരയിലെ പതിനേഴുകാരൻ. ഈ സീസണിൽ ബാഴ്‌സലോണ ജേഴ്‌സിയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായി മാറിയ പൗ കുബാർസിയാണ് ഇന്നലെ നാപ്പോളിക്കെതിരെ മിന്നുന്ന പ്രകടനം നടത്തിയത്. ഈ സീസണിൽ സമ്മിശ്രമായ പ്രകടനം നടത്തുന്ന ബാഴ്‌സലോണയും നാപ്പോളിയും ആദ്യപാദത്തിൽ ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ വിജയം നേടുന്ന […]