ഖത്തറിൽ ആവേശക്കടലിളക്കി മഞ്ഞപ്പട, ആദ്യമത്സരത്തിൽ ഇന്ത്യക്ക് അവിശ്വസനീയമായ പിന്തുണയുമായി ആരാധകർ | India
ഖത്തറിൽ വെച്ചു നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിലെ ആദ്യത്തെ മത്സരത്തിനായി ഇറങ്ങുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് ഗംഭീര പിന്തുണയുമായി ബ്ലാസ്റ്റേഴ്സ് ആരാധകസംഘമായ മഞ്ഞപ്പട. ഇന്നത്തെ മത്സരത്തിൽ ശക്തരായ ഓസ്ട്രേലിയക്കെതിരായ മത്സരത്തിനായി ഇറങ്ങുമ്പോൾ മൈതാനത്ത് ഏറ്റവുമധികം പിന്തുണ ലഭിക്കുക ഇന്ത്യക്ക് തന്നെയായിരിക്കും എന്നുറപ്പിക്കാൻ കഴിയും.
മത്സരം തുടങ്ങുന്നതിനു മണിക്കൂറുകൾക്ക് മുൻപേ തന്നെ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിയ ഖത്തർ മഞ്ഞപ്പട ഗ്രൂപ്പ് വലിയ ആരവമാണ് ആരാധകരുടെ ഇടയിൽ ഉണ്ടാക്കിയത്. സ്റ്റേഡിയത്തിനു പുറത്ത് ഒരുപാട് നേരം ആഘോഷങ്ങൾ നടത്തിയ മഞ്ഞപ്പട മത്സരത്തിനെത്തിയ മറ്റുള്ള ആരാധകർക്കും വലിയ ആവേശം നൽകിയെന്നതിൽ സംശയമില്ല.
Let's do this boys 😉💪🇮🇳 pic.twitter.com/5RHoxeVyks
— Qatar Manjappada (@qatarmanjappada) January 13, 2024
ഇന്ത്യൻ ഫുട്ബോൾ ടീം ഖത്തറിലേക്ക് വന്നപ്പോൾ ഗംഭീര സ്വീകരണം ഒരുക്കാൻ ഖത്തർ മഞ്ഞപ്പട വിങ് മുന്നിൽ നിന്നിരുന്നു. എയർപോർട്ടിൽ താരങ്ങൾ എത്തിയപ്പോൾ മുദ്രാവാക്യം വിളികളോടെ അവരെ സ്വീകരിച്ച മഞ്ഞപ്പട അതിനു പുറമെ വൈക്കിങ് ക്ലാപ്പും നടത്തിയിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് മത്സരങ്ങൾക്കും മഞ്ഞപ്പട വലിയ പിന്തുണ നൽകുന്നത്.
𝐌𝐔𝐒𝐈𝐂 𝐓𝐎 𝐎𝐔𝐑 👂🎼
Watch #AUSvIND LIVE only on @JioCinema & @Sports18! 📺#AsianCup2023 #BlueTigers #BackTheBlue #AsianDream #IndianFootball | @IndianFootball @qatarmanjappada @kbfc_manjappada pic.twitter.com/4lIBr1Rzxx
— Indian Super League (@IndSuperLeague) January 13, 2024
ഖത്തറിൽ ഒരുപാട് മലയാളികൾ ജോലി ചെയ്യുന്നതിനാൽ അവരെ കേന്ദ്രീകരിച്ചാണ് മഞ്ഞപ്പട പ്രവർത്തനങ്ങൾ പ്രധാനമായും നടത്തുന്നത്. അതിനു പുറമെ കേരളത്തിൽ നിന്നുള്ള മഞ്ഞപ്പട ടീമിലെ നിരവധിയാളുകൾ ഖത്തറിൽ ഇന്ത്യക്ക് പിന്തുണ നൽകാൻ പോയിട്ടുണ്ട്. ഇതിനു പുറമെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ അല്ലാത്ത ഇന്ത്യൻ ഫാൻസും മത്സരത്തിനായി എത്തിയിട്ടുണ്ട്.
ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ സാധ്യതകൾ വളരെ കുറവാണെങ്കിലും ടീമിന് ലഭിക്കുന്ന ഈ പിന്തുണ അവർക്ക് ആത്മവിശ്വാസം നൽകുമെന്നതിൽ സംശയമില്ല. മത്സരത്തിൽ സമനിലയെങ്കിലും നേടാൻ കഴിഞ്ഞാൽ അത് ഇന്ത്യക്ക് വലിയൊരു മുതൽക്കൂട്ടാണ്. മത്സരഫലം എന്തായാലും ആരാധകരുടെ ആവേശം ഓർമിക്കപ്പെടുക തന്നെ ചെയ്യും.
India Getting Big Support From Manjappada In Qatar