കേരളത്തിലെ ഫുട്ബോൾ അന്നും ഇന്നും അതിഗംഭീരമാണ്, ഇന്ത്യൻ ഫുട്ബോളിലേക്ക് കൂടുതൽ സംഭാവന നൽകണമെന്ന് കല്യാൺ ചൗബേ | Kerala
ഇന്ത്യൻ ഫുട്ബോളിന് കൂടുതൽ സംഭാവന നൽകാൻ കേരളം ശ്രമിക്കണമെന്നും അതിനുള്ള പദ്ധതികൾ സംസ്ഥാനത്ത് കൃത്യമായി നടപ്പിലാക്കാൻ ശ്രമം നടത്തണമെന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ. മുപ്പതു വർഷങ്ങൾക്കു മുൻപും ഇപ്പോഴും കേരളത്തിലെ ഫുട്ബോൾ സംസ്കാരം വളരെ മികച്ചതാണെന്നും അതുകൊണ്ടു തന്നെ ഒരുപാട് സംഭാവന നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
“ഫുട്ബോളിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ കേരളത്തിന്റെ സ്ഥിതി അവിശ്വസനീയമായ ഒന്നാണ്. തൊണ്ണൂറുകളിൽ ഒരു ഗോൾകീപ്പറായി നിരവധി ടീമുകൾക്കൊപ്പം കേരളത്തിലേക്ക് വന്നിട്ടുള്ള വ്യക്തിയാണ് ഞാൻ. ഇപ്പോൾ വീണ്ടും എനിക്കതിനു അവസരമുണ്ടായി. ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത് മുപ്പതു വർഷങ്ങൾക്ക് ശേഷവും ഫുട്ബോളിന്റെ കാര്യത്തിൽ കേരളത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലെന്നതാണ്.”
All India Football Federation president Kalyan Chaubey believes that Kerala, with its football legacy, deserves more facilities and can contribute more to the national scene.
✍️ @StanByMe28 ➡️ https://t.co/elV2FcIum4#IndianFootball pic.twitter.com/pp7DFgwai4
— Sportstar (@sportstarweb) January 24, 2024
“ആ സമയത്ത് എഫ്സി കൊച്ചിന്റെ മത്സരങ്ങൾക്ക് ഫുൾ സ്റ്റേഡിയം ഉണ്ടായിരുന്നു. ഇപ്പോഴത് കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയുമാണ്. കഴിഞ്ഞ വർഷം ഞങ്ങൾ ബീച്ച് ഫുട്ബോൾ സൂറത്തിൽ നടത്തിയപ്പോൾ കേരളം ഗംഭീര പ്രകടനം നടത്തി കിരീടം സ്വന്തമാക്കി. ഡൽഹിയിൽ പാരാ ഫുട്ബോൾ നാഷണൽസ് നടത്തിയ സമയത്തും കേരളം തന്നെയാണ് കിരീടം സ്വന്തമാക്കിയത്.”
“കേരളത്തിന് സന്തോഷ് ട്രോഫി വിജയിക്കാനും ബീച്ച് ഫുട്ബോൾ വിജയിക്കാനും പാരാ നാഷണൽസ് വിജയിക്കാനും വിമൻസ് ഫുട്ബോൾ ലീഗ് വിജയിക്കാനുമെല്ലാം കഴിവുണ്ട്. പുരുഷന്മാരായും വനിതകളെയും മികച്ച പ്രതിഭകൾ ഇവിടെയുണ്ടെന്നതാണ് അതിൽ നിന്നും വ്യക്തമാകുന്നത്. സൗകര്യങ്ങൾ വികസിപ്പിക്കാനും കോച്ചുമാർക്ക് വിദ്യാഭ്യാസം നൽകാനും കൂടുതൽ മത്സരം ഉണ്ടാക്കാനും ഗ്രാസ് റൂട്ട് അക്കാദമികൾ തുടങ്ങാനുമെല്ലാം ഗവണ്മെന്റ് പിന്തുണ നൽകേണ്ടതുണ്ട്.”
“ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനിലേക്ക് കൂടുതൽ സംഭാവന നൽകാനും ഇവിടുത്തെ ആരാധകർക്ക് വേണ്ടതെല്ലാം നൽകാനും കാര്യമായി ശ്രമിക്കണം. ഐഎം വിജയൻ, ജോപോൾ അഞ്ചേരി, ഷറഫലി, സത്യൻ എന്നിവരെപ്പോലെ കൂടുതൽ താരങ്ങളെ കേരളം ഉണ്ടാക്കണം.” അദ്ദേഹം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന ഇന്റർനാഷണൽ സ്പോർട്ട്സ് സമ്മിറ്റിൽ സംസാരിക്കുമ്പോൾ അറിയിച്ചു.
കേരളത്തിലെ ഫുട്ബോൾ വളർച്ചക്കായി പുതിയ പദ്ധതികൾ പലതും സമ്മിറ്റിൽ ഉണ്ടായി വന്നിട്ടുണ്ട്. ലഭ്യമായ വിവരങ്ങൾ പ്രകാരം കേരളത്തിലെ എട്ടു ജില്ലകളിൽ ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയം ഉണ്ടാക്കാനുള്ള നിക്ഷേപം വന്നിട്ടുണ്ട്. അതിനു പുറമെ കൂടുതൽ നിക്ഷേപങ്ങൾ ഈ പരിപാടിയിലൂടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Kalyan Chaubey Wants Kerala To Contribute More To Indian Football