ഏതാനും ദിവസങ്ങൾക്കു മുൻപാണ് ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി തന്റെ എട്ടാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ട്രെബിൾ കിരീടങ്ങൾ സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി താരമായ എർലിങ് ഹാലാൻഡിന്റെ വെല്ലുവിളി ഉണ്ടായിരുന്നെങ്കിലും അതിനെ മറികടന്ന് മെസി തന്റെ എട്ടാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടുകയായിരുന്നു. ഇതോടെ ചരിത്രത്തിൽ ഏറ്റവുമധികം ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ നേടുന്ന താരമായി ലയണൽ മെസി മാറുകയും ചെയ്‌തു.
ഖത്തർ ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തി അർജന്റീനക്ക് കിരീടം സ്വന്തമാക്കി നൽകാൻ സഹായിച്ച ലയണൽ മെസി തന്നെയാണ് പുരസ്‌കാരം സ്വന്തമാക്കുകയെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും ഹാലാൻഡിന്റെ കടുത്ത വെല്ലുവിളിയെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ബാലൺ ഡി ഓർ വോട്ടിങ്ങിലെ പോയിന്റുകൾ പുറത്തു വന്നപ്പോൾ ലയണൽ മെസിക്ക് വെല്ലുവിളിയാകാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാവുകയാണ്.
🏆 Leo Messi won the Ballon d’Or over Erling Haaland by 105 points.
🇦🇷 Leo Messi – 462 points
🇳🇴 Erling Haaland – 357 points…here full list of votes country by country! 🌍🗳️
🇿🇦 South Africa: Messi
🇦🇱 Albania: Messi
🇩🇿 Algeria: Haaland
🇩🇪 Germany: Messi
🏴 England: Messi
🇸🇦… pic.twitter.com/IeXwbESkIQ— Fabrizio Romano (@FabrizioRomano) November 4, 2023
ലയണൽ മെസിക്ക് 462 പോയിന്റുകൾ ബാലൺ ഡി ഓർ വോട്ടിങ്ങിലൂടെ ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ള എർലിങ് ഹാലാൻഡിന് 357 പോയിന്റുകളാണ് ലഭിച്ചത്. 105 പോയിന്റുകളെന്ന വലിയ വ്യത്യാസം ലയണൽ മെസിയുടെ വിജയത്തിന് ഉണ്ടായിരുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. അതേസമയം മൂന്നാം സ്ഥാനത്തു വന്നത് ഖത്തർ ലോകകപ്പിലെ ടോപ് സ്കോററായ ഫ്രഞ്ച് താരമായ എംബാപ്പെയാണ്. 270 പോയിന്റുകളാണ് എംബാപ്പെ ബാലൺ ഡി ഓർ വോട്ടിങ്ങിൽ നിന്നും നേടിയത്.