സൂപ്പർകപ്പിൽ ഉജ്ജ്വലമായ തുടക്കവുമായി കേരള ബ്ലാസ്റ്റേഴ്‌സ്, ഷില്ലോങ് ലജോങ്ങിനെ തകർത്തു | Kerala Blasters
കലിംഗ സൂപ്പർ കപ്പിലെ ആദ്യത്തെ മത്സരത്തിൽ മികച്ച വിജയവുമായി ടൂർണമെന്റിനു തുടക്കം കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കുറച്ചു സമയം മുൻപ് സമാപിച്ച മത്സരത്തിൽ നോർത്ത് ഈസ്റ്റേൺ ക്ലബായ ഷില്ലോങ് ലജോങ്ങിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. ക്വാമെ പേപ്ര രണ്ടു ഗോളുകൾ നേടിയപ്പോൾ മൊഹമ്മദ് അയ്‌മൻ ടീമിന്റെ മറ്റൊരു ഗോൾ സ്വന്തമാക്കി.
ഐ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ഷില്ലോങ് ലജോങ് കേരള ബ്ലാസ്റ്റേഴ്‌സിനെ ഒട്ടും പേടിക്കാതെ കളിച്ച മത്സരത്തിൽ അവർ അവസരങ്ങൾ തുറന്നെടുത്തിരുന്നു. എന്നാൽ പതിനഞ്ചാം മിനുട്ടിൽ പെപ്ര കൊമ്പന്മാരെ മുന്നിലെത്തിച്ചു. ദിമിത്രിയോസ് ഡയമന്റക്കൊസ് നൽകിയ മനോഹരമായൊരു പാസിൽ നിന്നും ഗോൾകീപ്പറെ കീഴടക്കിയാണ് പെപ്ര കേരള ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്.
📸 | GOAL – Kwame Peprah gives Kerala Blasters FC the lead; beautiful one touch football b/w Daisuke – Dimi – Peprah to finish it off! #IndianFootball pic.twitter.com/inofUQdLoa
— 90ndstoppage (@90ndstoppage) January 10, 2024
പന്ത്രണ്ടു മിനിറ്റിനകം പെപ്ര ടീമിനായി രണ്ടാമത്തെ ഗോളും സ്വന്തമാക്കി. പ്രബീർ ദാസ് മികച്ചൊരു മുന്നേറ്റം നടത്തി നൽകിയ ക്രോസ് പോസ്റ്റിലേക്ക് തട്ടിയിടേണ്ട ആവശ്യം മാത്രമേ ഘാന താരത്തിന് ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷം ഷില്ലോങ് ലജോങ് താരത്തെ സച്ചിൻ സുരേഷ് ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നും അവർ ബ്ലാസ്റ്റേഴ്‌സിനെതിരെ ഒരു ഗോൾ നേടി.
Our no. 1️⃣4️⃣ strikes twice to give us the lead! 🤩✌️#KBFC #KeralaBlasters #KalingaSuperCup #KBFCSLFC pic.twitter.com/uxVmUoPIOg
— Kerala Blasters FC (@KeralaBlasters) January 10, 2024
റെനൻ പൗളീന്യോ ഷില്ലോങ് ലജോങ്ങിന് വേണ്ടി നേടിയ ഗോളിന് ശേഷം ആദ്യപകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ലീഡ് ഉയർത്തേണ്ടതായിരുന്നു. എന്നാൽ ഡയമന്റാക്കോസിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തു വന്ന റീബൗണ്ട് വലയിലേക്ക് എത്തിക്കാൻ പെപ്രക്ക് കഴിഞ്ഞില്ല. അതിനു പിന്നാലെ ഡൈസുകെ എടുത്ത ഷോട്ട് ഗോൾകീപ്പർ രക്ഷപ്പെടുത്തുകയും ചെയ്‌തു.
രണ്ടാം പകുതിയുടെ ആദ്യത്തെ മിനുട്ടിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും മുന്നിലെത്തി. ഡൈസുകെ നൽകിയ മനോഹരമായ ഒരു പാസിൽ നിന്നും ഒരു ഹെഡറിലൊടെ വല കുലുക്കി അയ്‌മനാണു ടീമിനെ മുന്നിലെത്തിച്ചത്. അതിനു ശേഷം തിരിച്ചുവരവിനായി ഷില്ലോങ് ലജോങ് ശ്രമം നടത്തിയെങ്കിലും ഇളകാതെ നിന്ന ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം അതിനെയെല്ലാം നിഷ്പ്രഭമാക്കി വിജയം സ്വന്തമാക്കി.
Kerala Blasters Won Against Shillong Lajong In Super Cup