ഇതുപോലെയുള്ള വാർത്തകളാണ് ആരാധകർ കാത്തിരിക്കുന്നത്, മിന്നും പ്രകടനം നടത്തിയ താരവുമായി കരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിച്ചതോടെ ടീമിനെ അഴിച്ചുപണിയാനുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം നടത്തുകയാണ്. കരാർ അവസാനിക്കാൻ പോകുന്ന താരങ്ങളെ നിലനിർത്തുന്നതിനൊപ്പം പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങളും ബ്ലാസ്റ്റേഴ്‌സ് നേതൃത്വം നടത്തുന്നു. ഇത്തവണ കൂടുതലായും ഇന്ത്യൻ താരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ശ്രദ്ധ പുലർത്തേണ്ടത്.

ആരാധകർ ആഗ്രഹിച്ചതു പോലെ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. മുംബൈ സിറ്റിയിൽ നിന്നും ലോണിൽ ടീമിലെത്തി പ്രധാന താരമായി മാറിയ ലെഫ്റ്റ് ബാക്ക് നവോച്ച സിങ്ങിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഒരു വർഷത്തേക്കാണ് ഇരുപത്തിനാലു വയസുള്ള താരവുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാർ പുതുക്കിയിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മികച്ച പ്രകടനമാണ് നവോച്ച സിങ് നടത്തിയത്. ഐബാൻ ഡോഹലിംഗ് ആയിരുന്നു ടീമിന്റെ പ്രധാന ലെഫ്റ്റ് ബാക്കെങ്കിലും ആദ്യത്തെ ഏതാനും മത്സരങ്ങൾ കഴിഞ്ഞപ്പോൾ താരം പരിക്കേറ്റു പുറത്തു പോയിരുന്നു. ഐബാന് സീസൺ മുഴുവൻ നഷ്ടമായതിനെ തുടർന്ന് നവോച്ച സിങാണ് പിന്നീട് സ്ഥിരമായി ഇറങ്ങിയത്.

മികച്ച പ്രകടനമാണ് താരം ടീമിനായി നടത്തിയത്. പ്രതിരോധത്തിൽ കൂടുതൽ മികവ് കാണിക്കുന്ന താരത്തിന് ആക്രമണത്തിൽ കൂടി നല്ല രീതിയിൽ സംഭാവന നൽകാൻ കഴിഞ്ഞാൽ അത് ടീമിന് നല്ല രീതിയിൽ ഗുണം ചെയ്യും. അടുത്ത സീസണിൽ ഐബാൻ തിരിച്ചെത്തുമെന്നതിനാൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലെഫ്റ്റ് ബാക്ക് പൊസിഷൻ എല്ലാ രീതിയിലും ഭദ്രമാണെന്ന് ഉറപ്പിച്ചിട്ടുണ്ട്.

നവോച്ച സിംഗിനെ സ്വന്തമാക്കിയതിലൂടെ അടുത്ത സീസണിൽ കരുത്തുറ്റ ഒരു ടീമിനെ പടുത്തുയർത്താൻ തന്നെയാണ് നീക്കമെന്നാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം വ്യക്തമാക്കുന്നത്. ഇതിനോടകം തന്നെ മൂന്ന് ഇന്ത്യൻ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. ഇനി പല പൊസിഷനിലും മാറ്റങ്ങൾ ഉണ്ടാകുമെന്നു തന്നെയാണ് അഭ്യൂഹങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

Kerala Blasters Signed Naocha Singh