കരിയറിലെ ഏറ്റവും മികച്ച അനുഭവം, ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വീണ്ടും ബൂട്ടണിയാൻ ആഗ്രഹമെന്ന് ബെൽഫോർട്ട്
കേരള ബ്ലാസ്റ്റേഴ്‌സിൽ കളിച്ച താരങ്ങളിൽ ഭൂരിഭാഗവും ക്ലബ്ബിനെ വളരെയധികം സ്നേഹിക്കുന്നവരാണ്. വിദേശതാരങ്ങളുടെ കാര്യത്തിൽ പെരേര ഡയസിനെ ഒഴിച്ചു നിർത്തിയാൽ ഇവിടെ കളിച്ച എല്ലാവരെയും ക്ലബിനെയും അതിന്റെ ആരാധകരെയും ഒരുപാട് സ്നേഹിക്കുന്നവരാകും.
കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും ഇപ്പോഴും ക്ലബ്ബിനെ സ്നേഹിക്കുന്ന താരങ്ങളിൽ ഒരാളാണ് ഹെയ്ത്തി ഇന്റർനാഷണലായ കെർവെൻസ് ബെൽഫോർട്ട്. നിലവിൽ സൂപ്പർ ലീഗ് കേരള ക്ലബായ കാലിക്കറ്റ് എഫ്‌സിക്ക് വേണ്ടി കളിക്കുന്ന താരം ഒരിക്കൽക്കൂടി ബ്ലാസ്റ്റേഴ്‌സിനോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തി.
Kervens Belfort 🗣️“Playing for Blasters was the best experience of my career…even now, I dream to go back.” @sportstarweb #KBFC pic.twitter.com/wW2xCg6c1E
— KBFC XTRA (@kbfcxtra) October 23, 2024
“കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചത് എന്റെ കരിയറിലെ ഏറ്റവും മികച്ച അനുഭവങ്ങളിൽ ഒന്നായിരുന്നു. ഇപ്പോൾ പോലും ക്ലബ്ബിലേക്ക് തിരിച്ചു പോകാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു.” കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ബെൽഫോർട്ട് പറഞ്ഞു.
കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കലൂർ സ്റ്റേഡിയത്തിൽ ബെൽഫോർട്ട് കളിച്ചിരുന്നു. അതിനു ശേഷം സ്റ്റേഡിയത്തിലെ പുല്ലിൽ നിന്നും ഒരു ഭാഗം സൂക്ഷിക്കാൻ വേണ്ടി താരം പറിച്ചെടുത്തത് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു.
കേരള ബ്ലാസ്‌റ്റേഴ്‌സിനെ ബെൽഫോർട്ട് എത്രയധികം സ്‌നേഹിക്കുന്നുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്. എന്നാൽ ടീമിലേക്ക് ഇനിയൊരു മടങ്ങിവരവ് ഉണ്ടാകാൻ യാതൊരു സാധ്യതയുമില്ല. ഭാവിയിൽ ടെക്‌നിക്കൽ സ്റ്റാഫായോ മറ്റോ മടങ്ങിയെത്തുന്നത് മാത്രമേ സംഭവിക്കാൻ സാധ്യതയുള്ളൂ.