മെസിയെ പ്രശംസിച്ചു, ബ്രസീലിയൻ താരത്തിന് ആരാധകരുടെ പൊങ്കാല

ക്രൊയേഷ്യക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ലയണൽ മെസി നടത്തിയ പ്രകടനം നിരവധി പേരുടെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയതായിരുന്നു. ഏറ്റവും മികച്ച താരം ആരാണെന്ന കാര്യത്തിൽ ഇനിയൊരു തർക്കത്തിന്റെയും ആവശ്യമില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം ലയണൽ മെസിക്ക് അഭിനന്ദനം നൽകിയതിന്റെ പേരിൽ ആരാധകരുടെ പൊങ്കാല കാരണം ഒരു താരത്തിന് തന്റെ ട്വീറ്റ് മുക്കേണ്ടിയും വന്നു. ബ്രസീലിന്റെ കൗമാരതാരം എൻഡ്രിക്കിനാണ് ഈ സാഹചര്യം നേരിടേണ്ടി വന്നത്. അർജന്റീന എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ക്രൊയേഷ്യയെ കീഴടക്കിയതിനു പിന്നാലെയാണ് മെസിയെ എൻഡ്രിക്ക് അഭിനന്ദിച്ചത്.  […]

“അവൻ മറ്റു താരങ്ങളേക്കാൾ മികച്ചു നിന്നു”- മാൻ ഓഫ് ദി മാച്ച് അർഹിച്ചിരുന്ന കളിക്കാരനെ വെളിപ്പെടുത്തി ലയണൽ മെസി

ക്രൊയേഷ്യക്കെതിരായ സെമി ഫൈനലിലെ മികച്ച പ്രകടനത്തോടെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം ലയണൽ മെസി സ്വന്തമാക്കുകയുണ്ടായി. ടൂർണമെന്റിൽ നാലാം തവണയാണ് മെസി കളിയിലെ താരമാകുന്നത്. മത്സരത്തിന് ശേഷം അർജന്റീന ടീമിലെ മറ്റേതെങ്കിലും താരം മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം അർഹിക്കുന്നുണ്ടോയെന്ന ചോദ്യം നേരിട്ട മെസി അതിനു മറുപടി നൽകിയിരുന്നു. രണ്ടു ഗോളുകൾ നേടുകയും ഒരു പെനാൽറ്റിക്ക് വഴിയൊരുക്കുകയും ചെയ്‌ത ജൂലിയൻ അൽവാരസിന്റെ പേരാണ് മെസി പറഞ്ഞത്. “ഞങ്ങളുടെ കരുത്ത് ഈ ടീമിന്റെ വർക്ക് റേറ്റാണെന്ന് […]

“ഒരു സംശയവുമില്ലാതെ ഞാനത് പറയും”- മെസിയെക്കുറിച്ച് അർജന്റീന പരിശീലകൻ സ്‌കലോണി

ഖത്തർ ലോകകപ്പിൽ അർജന്റീനയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ലയണൽ മെസിയെ പ്രശംസിച്ച് പരിശീലകൻ ലയണൽ സ്‌കലോണി. ലയണൽ മെസി ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണെന്നും എന്നാൽ ഒരു അർജന്റീനക്കാരൻ എന്ന നിലയിൽ ചിലപ്പോൾ താൻ പറയുന്നത് സ്വാർത്ഥത കൊണ്ടായിരിക്കാമെന്നും അർജന്റീനയെ തുടർച്ചയായ രണ്ടാമത്തെ ടൂർണമെന്റിന്റെ ഫൈനലിലേക്ക് നയിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞു. “മെസി എക്കാലത്തെയും മികച്ച താരമാണോ. ചിലപ്പോൾ ഞങ്ങൾ അർജന്റീനക്കാർ അതു പറഞ്ഞാൽ ഞങ്ങൾ അർജന്റീനക്കാരായതു കൊണ്ടാണെന്ന വ്യാഖ്യാനം വന്നേക്കാം. ചിലപ്പോൾ ഇത് […]

“അർജന്റീന വിജയം അർഹിച്ചിരുന്നെങ്കിലും റഫറി ദുരന്തമായിരുന്നു”- കടുത്ത ഭാഷയിൽ പ്രതികരിച്ച് മോഡ്രിച്ച്

ലോകകപ്പ് സെമി ഫൈനലിൽ അർജന്റീനയുടെ ആദ്യഗോളിന് വഴിയൊരുക്കിയ പെനാൽറ്റി നൽകിയ റഫറിക്കെതിരെ രൂക്ഷമായ വിമർശനം നടത്തി ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ച്. അർജന്റീന അർഹിച്ച വിജയമാണ് മത്സരത്തിൽ സ്വന്തമാക്കിയതെങ്കിലും കളിയുടെ ഗതി മാറിയത് ആ പെനാൽറ്റിക്ക് ശേഷമാണെന്നും അത് തെറ്റായ തീരുമാനമായാണ് തനിക്ക് തോന്നിയതെന്നും ലൂക്ക മോഡ്രിച്ച് മത്സരത്തിനു ശേഷം പറഞ്ഞു. “അർജന്റീനയാണ് മികച്ചു നിന്നത് എന്നതിനാൽ തന്നെ അവർ അർഹിച്ച വിജയം തന്നെയാണ് സ്വന്തമാക്കിയത്. എന്നാൽ ചില കാര്യങ്ങൾ പറയാതെ വയ്യ, ഞാനിത്തരം കാര്യങ്ങൾ പറയാറില്ലെങ്കിലും […]

“പെനാൽറ്റി നിയമങ്ങൾ മാറ്റിയോ”- റഫറിക്കെതിരെ വിമർശനവുമായി ക്രൊയേഷ്യൻ പരിശീലകൻ

അർജന്റീനയും ക്രൊയേഷ്യയും തമ്മിൽ നടന്ന ലോകകപ്പ് സെമി ഫൈനലിൽ അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി അനുവദിച്ച റഫറിയുടെ തീരുമാനത്തെ വിമർശിച്ച് ക്രൊയേഷ്യൻ പരിശീലകൻ സ്ളാക്കോ ദാലിച്ച്. മത്സരത്തിൽ ക്രൊയേഷ്യക്ക് നേരിയ മുൻ‌തൂക്കമുള്ളപ്പോൾ ജൂലിയൻ അൽവാരസിനെ പെനാൽറ്റി ബോക്‌സിൽ ക്രൊയേഷ്യൻ കീപ്പർ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. കളിയുടെ ഗതിമാറ്റിയ തീരുമാനമായിരുന്നു അത്. “ആദ്യത്ത ഗോൾ സംശയമുള്ളതാണ്, സത്യസന്ധമായി തന്നെ അത് പറയുന്നു. കളിക്കാരുടെ പ്രതികരണങ്ങൾ വെച്ചു നോക്കുമ്പോൾ ഞങ്ങൾക്കൊരു കോർണർ ലഭിക്കേണ്ടതായിരുന്നു. അതിനു ശേഷം പെനാൽറ്റിയിലും ഞങ്ങൾക്ക് കുഴപ്പങ്ങളുണ്ടായി. […]

ഒരൊറ്റ മത്സരം, ലയണൽ മെസി തകർത്തത് നിരവധി റെക്കോർഡുകൾ

ക്രൊയേഷ്യക്കെതിരായ ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിലെ ഉജ്ജ്വല പ്രകടനത്തിലൂടെ ലയണൽ മെസി തകർത്തത് നിരവധി റെക്കോർഡുകൾ. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർജന്റീന വിജയിച്ചപ്പോൾ ഒരു ഗോളും അസിസ്റ്റും താരത്തിന്റെ വകയായിരുന്നു. ഇതോടെ ഈ ലോകകപ്പ് ടൂർണമെൻറിൽ മാത്രം അഞ്ചു ഗോളും മൂന്നു അസിസ്റ്റും മെസിക്ക് സ്വന്തമായിട്ടുണ്ട്. മത്സരത്തിൽ പെനാൽറ്റിയിലൂടെ അർജന്റീനയുടെ ആദ്യത്തെ ഗോൾ നേടിയ മെസി ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടിയ അർജന്റീന താരമെന്ന റെക്കോർഡ് സ്വന്തമാക്കി. ലോകകപ്പിൽ ഇതുവരെ പതിനൊന്നു ഗോളുകൾ […]

ഇനിയൊരു ലോകകപ്പിനില്ല, ഖത്തർ ലോകകപ്പ് ഫൈനൽ അവസാനത്തേതെന്ന് ലയണൽ മെസി

ഖത്തർ ലോകകപ്പ് ഫൈനൽ തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പ് മത്സരമാകുമെന്ന് അർജന്റീന നായകൻ ലയണൽ മെസി. ഇന്നലെ നടന്ന മത്സരത്തിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തെറിഞ്ഞു ഫൈനലിലേക്ക് മുന്നേറിയ മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചതിനു ശേഷമാണ് മെസി ഇക്കാര്യം വെളിപ്പെടുത്തിയത്. “ഈ ഫൈനലിൽ കളിച്ച് ലോകകപ്പിലെ എന്റെ യാത്ര അവസാനിപ്പിക്കാൻ കഴിഞ്ഞാൽ അതൊരു അഭിമാനമാകും. ആവേശകരമായ അനുഭവമാണ് എനിക്കിപ്പോഴുള്ളത്. തീർച്ചയായും ഞായറാഴ്‌ചത്തെ മത്സരം ലോകകപ്പിൽ എന്റെ അവസാനത്തേതാകും. […]

ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധതാരത്തെ ഒന്നുമല്ലാതാക്കിയ നീക്കം, മെസിയെ വാഴ്ത്തി ഫുട്ബോൾ ലോകം

ഖത്തർ ലോകകപ്പിന്റെ സെമി ഫൈനൽ വരെ ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ താരമായിരുന്നു ക്രൊയേഷ്യയുടെ ജോസ്കോ ഗ്വാർഡിയോൾ. എന്നാൽ സെമി ഫൈനൽ മത്സരം കഴിഞ്ഞതോടെ ഗ്വാർഡിയോളിനെ നിലത്തിറക്കിയിരിക്കയാണ് അർജന്റീനിയൻ നായകൻ ലയണൽ മെസി. മത്സരത്തിന്റെ അറുപത്തിയൊമ്പതാം മിനുട്ടിൽ ജൂലിയൻ അൽവാരസ് നേടിയ ഗോളിന് മെസി അസിസ്റ്റ് നൽകിയത് ടൂർണമെന്റിലെ ഏറ്റവും മികച്ച ഡിഫെൻഡറെ മുട്ടു കുത്തിച്ചായിരുന്നു. മൈതാനത്തിന്റെ വലതു പാർശ്വത്തിൽ നിന്നും ലയണൽ മെസി പന്തുമായുള്ള നീക്കം തുടങ്ങുമ്പോൾ തന്നെ ഗ്വാർഡിയോൾ ഒപ്പമുണ്ടായിരുന്നു. ഇരുപതുകാരനായ താരം മെസിയെ […]

റോമയെയും പോർച്ചുഗൽ ദേശീയ ടീമിനെയും ഒരുമിച്ച് പരിശീലിപ്പിക്കാൻ മൗറീന്യോക്ക് ഓഫർ

ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മൊറോക്കോയോടു തോറ്റ് പോർച്ചുഗൽ പുറത്തു പോയതോടെ പരിശീലകനായ ഫെർണാണ്ടോ സാന്റോസ് സ്ഥാനമൊഴിയാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. 2016 യൂറോ കപ്പ് പോർച്ചുഗലിന് നേടിക്കൊടുത്ത അദ്ദേഹത്തിന് ലഭിച്ചതിൽ ഏറ്റവും മികച്ച സ്ക്വാഡായിരുന്നു ഇത്തവണത്തേതെങ്കിലും അത് കൃത്യമായി ഉപയോഗിക്കാൻ കഴിഞ്ഞില്ല. സാന്റോസ് പുറത്തു പോകാനുള്ള സാധ്യത വർധിച്ചതോടെ പകരക്കാരനു വേണ്ടിയുള്ള ശ്രമങ്ങൾ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ ശക്തമാക്കിയിട്ടുമുണ്ട്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഐതിഹാസികമായ നേട്ടങ്ങൾ ക്ലബ് തലത്തിൽ സ്വന്തമാക്കിയിട്ടുള്ള ഹോസെ മൗറീന്യോയെയാണ് […]

“മെസി ലോകകപ്പ് നേടുമെന്ന് എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു”- പിന്തുണയുമായി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

ഖത്തർ ലോകകപ്പിൽ ലയണൽ മെസി തന്നെ കിരീടം സ്വന്തമാക്കുമെന്ന് സ്വീഡിഷ് ഇതിഹാസവും മെസിയുടെ മുൻ സഹതാരവുമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. മെസി കിരീടം നേടുമെന്ന കാര്യം നേരത്തെ തന്നെ എഴുതപ്പെട്ടു കഴിഞ്ഞുവെന്നാണ് മെസിക്കൊപ്പം ബാഴ്‌സലോണയിൽ കളിച്ചിട്ടുള്ള സ്ലാട്ടൻ പറയുന്നത്. മെസിക്ക് നിരവധി താരങ്ങൾ തങ്ങളുടെ പിന്തുണ നൽകുന്നതിനൊപ്പമാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ചും ചേർന്നിരിക്കുന്നത്. “ലോകകപ്പ് ആരാണ് വിജയിക്കുകയെന്ന കാര്യം നേരത്തെ തന്നെ എഴുതപ്പെട്ടു കഴിഞ്ഞ കാര്യമാണെന്നാണ് ഞാൻ കരുതുന്നത്. ഞാൻ ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾക്കും അറിയുന്നുണ്ടാകും. ലയണൽ മെസി കിരീടം […]