എക്കാലത്തെയും മികച്ച താരം മെസി പറയുന്നത് കേൾക്കൂ, റൊണാൾഡോക്ക് മറുപടിയുമായി ഫ്രഞ്ച് ലീഗ് | Ligue 1

കഴിഞ്ഞ ദിവസം നടന്ന ഗ്ലോബ് സോക്കർ അവാർഡ് ചടങ്ങിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞ വാക്കുകൾ ചർച്ചയായി മാറിയിരുന്നു. ലയണൽ മെസി, നെയ്‌മർ തുടങ്ങിയ താരങ്ങൾ കളിച്ച, നിലവിൽ എംബാപ്പെ ഉൾപ്പെടെയുള്ള കളിക്കാരുള്ള ലീഗ് വണ്ണിനെക്കാൾ മികച്ചത് സൗദി പ്രൊ ലീഗാണെന്നും സൗദിയിൽ ഒരു വർഷം കളിച്ച അനുഭവം വെച്ച് താനത് മനസിലാക്കിയെന്നുമാണ് റൊണാൾഡോ പറഞ്ഞത്. ലയണൽ മെസി, എംബാപ്പെ തുടങ്ങിയ താരങ്ങളെ ഉന്നം വെച്ചാണോ റൊണാൾഡോ അത് പറഞ്ഞതെന്ന് വ്യക്തമല്ലെങ്കിലും താരത്തിന്റെ വാക്കുകൾക്ക് മറുപടിയുമായി ലീഗ് വണിന്റെ […]

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയ താരത്തിനെ വലിയൊരു നേട്ടം കാത്തിരിക്കുന്നു, യൂറോപ്യൻ രാജ്യത്തിലെ ഏറ്റവും മികച്ച കളിക്കാരനാകാൻ സാധ്യത | Fedor Cernych

അഡ്രിയാൻ ലൂണക്ക് പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരമാണ് ലിത്വാനിയ ദേശീയ ടീമിന്റെ നായകനായ ഫെഡോർ സെർനിച്ചിനെ. ലൂണയുടെ പകരക്കാരനെന്ന നിലയിൽ എത്തിയതും താരം നേടിയ ഗോളുകളുടെ വീഡിയോ വൈറലായതും കാരണം ദിവസങ്ങൾ കൊണ്ട് ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വലിയ രീതിയിലുള്ള കുതിപ്പുണ്ടാക്കാൻ ഫെഡോറിനു കഴിഞ്ഞു. ഇതുവരെ ഒരു മത്സരം പോലും കളിക്കാതെയാണ് ഫെഡോറിനു വലിയ രീതിയിലുള്ള പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ എത്തിയത്. വിസ സംബന്ധമായ കാര്യങ്ങൾ പൂർത്തിയായാൽ ഉടനെ തന്നെ ഇന്ത്യയിലേക്ക് എത്താനൊരുങ്ങുന്ന താരം […]

മലപ്പുറത്ത് ഒരു ലക്ഷം കപ്പാസിറ്റിയിൽ വരുന്ന പുതിയ സ്റ്റേഡിയത്തിലാണോ അർജന്റീന കളിക്കുക, അഭ്യൂഹങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത് | Kerala

അർജന്റീന കേരളത്തിലേക്ക് കളിക്കാൻ വരാൻ സമ്മതം മൂളിയെന്ന് കായികമന്ത്രിയായ വി അബ്ദുറഹ്മാൻ തന്നെയാണ് കുറച്ചു ദിവസം മുൻപ് അറിയിച്ചത്. നേരത്തെ ഈ ജൂലൈ മാസത്തിൽ അർജന്റീന ടീം വരാൻ സമ്മതം മൂളിയെന്നും എന്നാൽ അത് മഴക്കാലമായതിനാൽ 2025 ഒക്ടോബറിൽ രണ്ടു സൗഹൃദ മത്സരങ്ങൾ കേരളത്തിൽ കളിക്കാൻ അവർ സമ്മതം അറിയിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. അർജന്റീന കളിക്കാൻ കേരളത്തിൽ വരുമെന്ന് അറിയിച്ചതു മുതൽ ഒരുപാട് അഭ്യൂഹങ്ങൾ പുറത്തു വരുന്നുണ്ട്. മലപ്പുറത്ത് വരാൻ പോകുന്ന പുതിയ സ്റ്റേഡിയത്തിലാണ് അർജന്റീന ടീം […]

ഹാലൻഡിനു മുഴുവൻ പിന്തുണയും, ലയണൽ മെസിയെ പരോക്ഷമായി കളിയാക്കി റൊണാൾഡോ | Ronaldo

ഗ്ലോബ് സോക്കർ അവാർഡിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. താരം മൂന്നു പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ചടങ്ങിനു മുൻപേ നൽകിയ അഭിമുഖത്തിലെ വാക്കുകൾ പലതും എതിരാളിയായ ലയണൽ മെസിക്കെതിരെയുള്ള വിമർശനമായി കണക്കാക്കാൻ കഴിയുന്നതാണ്. അതേസമയം ചടങ്ങിൽ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ഹാലാൻഡിനു റൊണാൾഡോ മികച്ച പിന്തുണയാണ് നൽകിയത്. ചടങ്ങിൽ കഴിഞ്ഞ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനു തൊട്ടു മുൻപ് തന്നെ റൊണാൾഡോ വിരൽ ചൂണ്ടിയത് ഹാലാൻഡിനു നേരെയായിരുന്നു. കഴിഞ്ഞ സീസണിൽ ട്രെബിൾ കിരീടങ്ങൾ […]

മെസി ഇറങ്ങിയാൽ ലോകം മുഴുവൻ പിന്നാലെയുണ്ടാകും, അർജന്റീന താരത്തിന് ആരാധകരുടെ ഗംഭീര വരവേൽപ്പ് | Lionel Messi

ഒരുപാട് നാളുകൾക്ക് ശേഷം ലയണൽ മെസി കളിക്കളത്തിൽ ഇറങ്ങിയ ദിവസമായിരുന്നു ഇന്ന്. നവംബറിൽ ലോകകപ്പ് യോഗ്യത മത്സരം കളിച്ചതിനു ശേഷം പിന്നീട് അവധി ദിവസങ്ങൾ ആഘോഷിക്കാൻ പോയ ലയണൽ മെസി ഇന്റർ മിയാമിക്കൊപ്പം എംഎൽഎസ് സീസൺ ആരംഭിക്കുന്നതിനു മുൻപുള്ള സൗഹൃദ മത്സരത്തിലാണ് ഇറങ്ങിയത്. മത്സരത്തിന്റെ ആദ്യപകുതിയിൽ മാത്രമാണ് താരം കളിച്ചത്. എൽ സാൽവദോർ ടീമിനെതിരെയാണ് ലയണൽ മെസി കളിക്കാനിറങ്ങിയത്. മത്സരം കളിക്കാനായി എൽ സാൽവദോറിൽ എത്തിയ ലയണൽ മെസിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. എയർപോർട്ടിന് വെളിയിലും ലയണൽ […]

മാന്ത്രികനീക്കങ്ങളുമായി ലയണൽ മെസി വീണ്ടും കളിക്കളത്തിൽ, ഗംഭീരപ്രകടനത്തിലും മത്സരത്തിൽ വിജയം നേടാനാവാതെ ഇന്റർ മിയാമി | Lionel Messi

ഒരു മാസത്തിലധികം ഇടവേളയെടുത്തതിനു ശേഷം അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസി വീണ്ടും കളത്തിലിറങ്ങി. കുറച്ചു സമയം മുൻപ് അവസാനിച്ച ഇന്റർ മിയാമിയുടെ സൗഹൃദ മത്സരത്തിലാണ് ലയണൽ മെസി കളത്തിലിറങ്ങിയത്. ലയണൽ മെസിക്ക് പുറമെ ലൂയിസ് സുവാരസ്, സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർഡി ആൽബ തുടങ്ങിയ താരങ്ങളും ഇന്റർ മിയാമിക്ക് വേണ്ടി കളിച്ചിരുന്നു. സൗഹൃദമത്സരമായതിനാൽ തന്നെ ആദ്യപകുതി മാത്രമാണ് ഇന്റർ മിയാമി ടീമിലെ പ്രധാന താരങ്ങൾ കളിച്ചത്. മെസി, സുവാരസ്, ബുസ്‌ക്വറ്റ്സ്, ആൽബ തുടങ്ങിയവരെല്ലാം തന്നെ രണ്ടാം പകുതി ആരംഭിച്ചപ്പോൾ […]

റൊണാൾഡോ തന്നെ ഒരേയൊരു രാജാവ്, പുരസ്‌കാരങ്ങൾ വാരിക്കൂട്ടി പോർച്ചുഗൽ താരം | Ronaldo

കഴിഞ്ഞ ദിവസം നടന്ന ഗ്ലോബ് സോക്കർ അവാർഡ്‌സിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മൂന്നു പുരസ്‌കാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. മികച്ച താരത്തിനുള്ള പുരസ്‌കാരം അർഹിച്ചതു പോലെ ഹാലാൻഡ് തന്നെ സ്വന്തമാക്കിയെങ്കിലും കഴിഞ്ഞ വർഷത്തെ ടോപ് സ്കോററാണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. ആരാധകർ വോട്ടു ചെയ്‌തു തിരഞ്ഞെടുക്കുന്ന ഫാൻസ്‌ പ്ലേയർ ഓഫ് ദി ഇയർ, കഴിഞ്ഞ സീസണിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരത്തിനുള്ള മറഡോണ അവാർഡ്, മിഡിൽ ഈസ്റ്റിലെ ഏറ്റവും […]

സുനിൽ ഛേത്രിയുടെ പകരക്കാരനാവാൻ കഴിയുന്നവൻ ബ്ലാസ്റ്റേഴ്‌സിലുണ്ട്, ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഇഗോർ സ്റ്റിമാച്ച് | Igor Stimac

ഇന്ത്യയിലെ ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് ഏറ്റവും വലിയ ആശങ്കയാണ് ടീമിന്റെ നായകനായ സുനിൽ ഛേത്രിയുടെ പകരക്കാരനാവാൻ ഏതു താരത്തിന് കഴിയുമെന്നത്. 2005 മുതൽ ഇന്ത്യൻ ടീമിലെ സാന്നിധ്യമായ താരം തന്നെയാണ് മുപ്പത്തിയൊമ്പതാം വയസിലും ഇന്ത്യയുടെ പ്രധാന സ്‌ട്രൈക്കർ. ആ സ്ഥാനത്തേക്ക് വരാൻ മറ്റൊരു കളിക്കാരനും ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ പ്രധാന സ്‌ട്രൈക്കറായി കളിക്കുന്നത് മുപ്പത്തിയൊൻപതു വയസുള്ള ഛേത്രി തന്നെയാണ്. ഇപ്പോഴും മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും പ്രായത്തിന്റെ തളർച്ച താരത്തെ ബാധിച്ചു […]

ഇത്രയും ജനങ്ങളുള്ള ഇന്ത്യക്ക് ഫുട്ബോൾ ലോകം ഭരിക്കാനാവും, നിർദ്ദേശവുമായി ജപ്പാൻ പരിശീലകൻ | Indian Football

ഏഷ്യൻ കപ്പിലേക്ക് വലിയ പ്രതീക്ഷയോടെ വന്ന ഇന്ത്യ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങി പുറത്തു പോകുന്നതിന്റെ വക്കിലാണ്. ഓസ്‌ട്രേലിയക്കെതിരെ മികച്ച രീതിയിൽ പൊരുതിയെങ്കിലും തോൽവി വഴങ്ങേണ്ടി വന്ന ഇന്ത്യ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ നിരവധി പിഴവുകൾ വരുത്തിയതാണ് രണ്ടാം തോൽവിക്കു കാരണമായത്. തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ഇന്ത്യൻ ടീം തോൽവി വഴങ്ങിയെങ്കിലും സാങ്കേതികമായി ഇന്ത്യൻ ടീം മെച്ചപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സ്വയം വരുത്തിയ പിഴവുകളും ചില പ്രധാന താരങ്ങളുടെ അഭാവവുമാണ് ഇന്ത്യയെ […]

ലോകകപ്പിൽ മലയാളക്കര നൽകിയ പിന്തുണ മറക്കില്ല, കേരളവുമായി ചേർന്നു പ്രവർത്തിക്കാൻ അർജന്റീന | Argentina

അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് കളിക്കാൻ വരുന്നതിനു സമ്മതം അറിയിച്ചുവെന്ന കായികമന്ത്രി വി അബ്ദുൽ റഹ്‌മാന്റെ വെളിപ്പെടുത്തൽ ആരാധകർക്ക് വലിയ ആവേശമാണ് നൽകിയത്. നേരത്തെ ഇന്ത്യയിൽ കളിക്കാൻ വരാൻ അർജന്റീന സന്നദ്ധത അറിയിച്ചെങ്കിലും ഭാരിച്ച ചിലവുകൾ വരുമെന്നതിനാൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അതിനു തടസം പറയുകയായിരുന്നു. ഈ വാർത്ത പുറത്തു വന്നതോടെയാണ് അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ കായികമന്ത്രി ആരംഭിച്ചത്. ആ നീക്കങ്ങൾ വിജയം കണ്ടുവെന്നാണ് ഇപ്പോഴത്തെ പ്രതികരണത്തിൽ നിന്നും മനസിലാക്കേണ്ടത്. 2025 […]