കോപ്പ അമേരിക്ക നിലനിർത്താൻ അർജന്റീന തയ്യാർ, ഡിബാലയില്ലാതെ പ്രൊവിഷണൽ സ്‌ക്വാഡ് പ്രഖ്യാപിച്ചു | Argentina

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സാധ്യമായ മൂന്നു കിരീടങ്ങളും സ്വന്തമാക്കിയ അർജന്റീന 2021ൽ നേടിയ കോപ്പ അമേരിക്ക കിരീടം നിലനിർത്താനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ജൂണിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് മുന്നോടി അർജന്റീന കളിക്കുന്ന രണ്ടു മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ സ്‌ക്വാഡിൽ നിന്നും ഏതാനും താരങ്ങളെ ഒഴിവാക്കിയാണ് അവസാനത്തെ ലിസ്റ്റ് പ്രഖ്യാപിക്കുക. നിലവിലെ ഇരുപത്തിയൊമ്പത് അംഗ സ്‌ക്വാഡിൽ നിന്നും മൂന്നു താരങ്ങളാണ് ഒഴിവാക്കപ്പെടുക. റോമക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ ഡിബാല ടീമിലില്ലാത്തത് അവിശ്വസനീയമാണ്. ഡിബാല, ഫോയ്ത്ത്, പപ്പു ഗോമസ്, തിയാഗോ അൽമാഡ എന്നിവരാണ് ഒഴിവാക്കപ്പെട്ട ലോകകപ്പ് ടീമിലുണ്ടായിരുന്ന താരങ്ങൾ.

ഡിബാലയെ ഒഴിവാക്കിയതിന് കാരണം വ്യക്തമല്ല. പരിക്കിന്റെ പ്രശ്‌നങ്ങൾ തുടർച്ചയായി വരാറുണ്ടെങ്കിലും ഇപ്പോൾ താരത്തിന് ഫിറ്റ്നസ് പ്രശ്‌നങ്ങളൊന്നുമില്ല. ഇക്വഡോർ, ഗ്വാട്ടിമാല എന്നിവർക്കെതിരെയാണ് കോപ്പ അമേരിക്കക്ക് മുൻപ് അർജന്റീന യോഗ്യത മത്സരങ്ങൾ കളിക്കുന്നത്. ആ മത്സരങ്ങൾക്ക് ശേഷം ഡിബാലയെ ഉൾപ്പെടുത്തി ടീമിനെ പ്രഖ്യാപിക്കുമോ എന്നതിൽ വ്യക്തതയില്ല.

ഗോൾകീപ്പർമാർ: ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്), ജെറോനിമോ റുള്ളി (അയാക്‌സ്), എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല)

ഡിഫൻഡർമാർ: ഗോൺസാലോ മോണ്ടിയേൽ (നോട്ടിംഗ് ഫോറസ്റ്റ്), നഹുവൽ മോളിന (അത്‌ലറ്റിക്കോ മാഡ്രിഡ്), ലിയോനാർഡോ ബലേർഡി (ഒളിമ്പിക് മാർസെ), ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം), ജർമൻ പെസെല്ല (റയൽ ബെറ്റിസ്), ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട (ഫിയോറൻ്റീന). നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക), ലിസാൻഡ്രോ മാർട്ടിനെസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), മാർക്കോസ് അക്യൂന (സെവിയ്യ), നിക്കോളാസ് ടാഗ്ലിയാഫിക്കോ (ലിയോൺ), വാലൻ്റൈൻ ബാർകോ (ബ്രൈറ്റൺ)

മിഡ്‌ഫീൽഡർമാർ: ഗൈഡോ റോഡ്രിഗസ് (റയൽ ബെറ്റിസ്), ലിയാൻഡ്രോ പരേഡസ് (റോമ), അലക്സിസ് മാക് അലിസ്റ്റർ (ലിവർപൂൾ), റോഡ്രിഗോ ഡി പോൾ (അത്ലറ്റിക്കോ മാഡ്രിഡ്), എക്‌ക്വിയൽ പലാസിയോസ് (ബേയർ ലെവർകുസെൻ), എൻസോ ഫെർണാണ്ടസ് (ചെൽസി), ജിയോവാനി ലോ സെൽസോ (ടോട്ടനം)

ഫോർവേഡ്‌സ്: ഏഞ്ചൽ ഡി മരിയ (ബെൻഫിക്ക), വാലൻ്റൈൻ കാർബോണി (എസി മോൻസ), ലയണൽ മെസി (ഇൻ്റർ മിയാമി), ഏഞ്ചൽ കൊറിയ (അത്‌ലറ്റിക്കോ മാഡ്രിഡ്), അലജാൻഡ്രോ ഗാർനാച്ചോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), നിക്കോളാസ് ഗോൺസാലസ് (ഫിയോറൻ്റീന), ലൗടാരോ മാർട്ടിനെസ് (ഇൻ്റർ മിലാൻ), ജൂലിയൻ അൽവാരസ് (മാഞ്ചസ്റ്റർ സിറ്റി)

Argentina Announce Copa America Primary Squad