മൂന്നു താരങ്ങൾ പുറത്ത്, കോപ്പ അമേരിക്ക അന്തിമ സ്‌ക്വാഡ് പ്രഖ്യാപിച്ച് അർജന്റീന

കോപ്പ അമേരിക്ക ടൂർണമെന്റ് ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവസാന സ്‌ക്വാഡ് പ്രഖ്യാപനം നടത്തി അർജന്റീന. സൗഹൃദമത്സരങ്ങൾക്കായി 29 അംഗങ്ങളുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച അർജന്റീന അതിൽ നിന്നും മൂന്നു താരങ്ങളെ ഒഴിവാക്കിയാണ് 26 അംഗങ്ങളുള്ള പുതിയ സ്‌ക്വാഡിനെ തീരുമാനിച്ചത്.

അത്ലറ്റികോ മാഡ്രിഡ് മുന്നേറ്റനിര താരമായ ഏഞ്ചൽ കൊറേയ, ഫ്രഞ്ച് ക്ലബായ മാഴ്‌സയുടെ ഡിഫെൻഡറായ ലിയനാർഡോ ബലേർഡി, പ്രീമിയർ ലീഗ് ക്ലബ് ബ്രൈറ്റണിന്റെ ലെഫ്റ്റ് ബാക്ക് വാലന്റൈൻ ബാർക്കോ എന്നിവരാണ് നിലവിലെ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടത്. താരങ്ങളെ ഒഴിവാക്കുന്നത് ബുദ്ധിമുട്ടേറിയ തീരുമാനമാണെന്ന് സ്‌കലോണി നേരത്തെ പറഞ്ഞിരുന്നു.

ഗോൾകീപ്പർമാർ: ഫ്രാങ്കോ അർമാനി, ജെറോണിമോ റുള്ളി, എമിലിയാനോ മാർട്ടിനെസ്

ഡിഫൻഡർമാർ: ഗോൺസാലോ മോണ്ടിയേൽ, നഹുവൽ മൊലിന, ക്രിസ്റ്റ്യൻ റൊമേറോ, ജർമ്മൻ പെസെല്ല, ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട, നിക്കോളാസ് ഒട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, മാർക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ,

മിഡ്ഫീൽഡർമാർ: ഗൈഡോ റോഡ്രിഗസ്, ലിയാൻഡ്രോ പരേഡെസ്, അലക്സിസ് മാക് അലിസ്റ്റർ, റോഡ്രിഗോ ഡി പോൾ, എക്‌സിക്വയൽ പലാസിയോസ്, എൻസോ ഫെർണാണ്ടസ്, ജിയോവാനി ലോ സെൽസോ

ഫോർവേഡുകൾ: എയ്ഞ്ചൽ ഡി മരിയ, വാലൻ്റൈൻ കാർബോണി, ലയണൽ മെസ്സി, അലജാൻഡ്രോ ഗാർനാച്ചോ, നിക്കോളാസ് ഗോൺസാലസ്, ലൗട്ടാരോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ്