സംഘർഷത്തിനു പിന്നിലെ യഥാർത്ഥ കാരണമിതാണ്, ഡാർവിൻ നുനസിനെ കുറ്റം പറയാൻ കഴിയില്ല
കോപ്പ അമേരിക്ക ടൂർണമെന്റിലെ രണ്ടാമത്തെ സെമി ഫൈനൽ പോരാട്ടത്തിൽ കൊളംബിയ യുറുഗ്വായെ കീഴടക്കി ഫൈനലിലേക്ക് മുന്നേറിയിരുന്നു. രണ്ടാം പകുതിയിൽ മുഴുവൻ പത്ത് പേരുമായി കളിക്കേണ്ടി വന്ന കൊളംബിയ അവസാനം വരെ പൊരുതിയാണ് വിജയം ഉറപ്പിച്ചത്. യുറുഗ്വായ് അവസരങ്ങൾ തുലച്ചു കളഞ്ഞതും കൊളംബിയയുടെ വിജയം ഉറപ്പിച്ചു.
മത്സരത്തിനു ശേഷം ഗ്യാലറിയിൽ ഡാർവിൻ നുനസ് അടക്കമുള്ള യുറുഗ്വായ് താരങ്ങളും കൊളംബിയയുടെ ഏതാനും ആരാധകരും തമ്മിലുണ്ടായ സംഘർഷം ഇപ്പോൾ ചർച്ചയാകുന്നുണ്ട്. കൊളംബിയൻ ആരാധകരെ നേരിടാൻ പോയ നുനസിന്റെ പ്രവൃത്തിയെ പലരും വിമർശിച്ചിരുന്നു. എന്നാൽ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ നുനസിനെ കുറ്റപ്പെടുത്താൻ കഴിയില്ല.
I don’t condone violence, but if you put my family in danger over a football game, we are throwing hands.
Darwin Nuñez will gladly face the consequences to keep his family safe.
As for the lack of security, it is pathetic. Dangerously pathetic.
pic.twitter.com/w67tA4FblK— herculez gomez (@herculezg) July 11, 2024
റിപ്പോർട്ടുകൾ പ്രകാരം യുറുഗ്വായ് ടീം ബെഞ്ചിന്റെ പുറകിൽ താരങ്ങളിൽ പലരുടെയും കുടുംബം, കുട്ടികൾ എന്നിവരെല്ലാം ഉണ്ടായിരുന്നു. ഇവർക്കു നേരെ കൊളംബിയൻ ആരാധകരിൽ പലരും മോശമായ രീതിയിൽ അധിക്ഷേപം നടത്തുകയുണ്ടായി. തങ്ങളുടെ പ്രിയപ്പെട്ടവർക്കു നേരെയുണ്ടായ അധിക്ഷേപത്തോട് യുറുഗ്വായ് താരങ്ങൾ പ്രതികരിച്ചതാണ് ഗ്യാലറിയിൽ കണ്ടത്.
"This is a disaster. Our family is in danger."
Uruguay's José María Giménez speaks on the altercation with fans that occurred in the stands following the Copa América Semifinal vs Colombia ⬇️ pic.twitter.com/Y0ytj44ioK
— FOX Soccer (@FOXSoccer) July 11, 2024
മത്സരത്തിന് ശേഷം യുറുഗ്വായ് താരം ഗിമിനസ് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അമിതമായി മദ്യപിച്ച ചില കൊളംബിയൻ താരങ്ങളാണ് പ്രശ്‌നങ്ങളുടെ കാരണമെന്നാണ് ഗിമിനസ് പറയുന്നത്. തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള ശ്രമമാണ് യുറുഗ്വായ് താരങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും പോലീസ് മതിയായ സെക്യൂരിറ്റി നൽകിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിന് ശേഷം തങ്ങളുടെ കുട്ടികളുമായി വൈകാരികതയുടെ നിൽക്കുന്ന യുറുഗ്വായ് താരങ്ങളുടെ ചിത്രങ്ങൾ പുറത്തു വരുന്നുണ്ട്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള നടപടി ഉണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും ഡാർവിൻ നുനസിനെ ഇക്കാര്യത്തിൽ കുറ്റം പറയാൻ കഴിയില്ലെന്നാണ് ആരാധകരിൽ പലരും ഇപ്പോൾ പറയുന്നത്.