ഓസ്‌ട്രേലിയയെ ഡ്രിബിൾ ചെയ്യാൻ അനുവദിക്കാതെ പൂട്ടിയ പ്രതിരോധം, തോൽവിയിലും ഇന്ത്യയുടെ പ്രകടനത്തിൽ അഭിമാനിക്കാം | India

ഖത്തറിൽ വെച്ചു നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് ടൂർണമെന്റിൽ തങ്ങളുടെ ആദ്യത്തെ മത്സരത്തിൽ ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. ഗ്രൂപ്പ് ബിയിൽ നടന്ന ആദ്യത്തെ മത്സരത്തിൽ കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ തോൽപ്പിച്ചത്. മത്സരത്തിന്റെ ആദ്യപകുതിയിൽ ഇന്ത്യ ഓസ്‌ട്രേലിയയെ പൂട്ടിയെങ്കിലും രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ നേടിയാണ് ഓസ്‌ട്രേലിയ വിജയം നേടിയത്.

മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പ്രകടനം അഭിമാനിക്കാൻ വക നൽകുന്നതാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. യൂറോപ്പിലടക്കം കളിക്കുന്ന നിരവധി താരങ്ങളുള്ള ഓസ്‌ട്രേലിയൻ ടീമിനെ ഒരു ഘട്ടത്തിൽ എല്ലാ രീതിയിലും നിരാശരാക്കുന്ന പ്രകടനം നടത്താൻ വളർന്നു വരുന്ന ശക്തികളായ ഇന്ത്യൻ ഫുട്ബോൾ ടീമിന് കഴിഞ്ഞിരുന്നു.

ആദ്യപകുതിയിൽ ഓസ്‌ട്രേലിയയെ വളരെ സമർത്ഥമായാണ് ഇന്ത്യ പൂട്ടിയത്. ഇടവേളക്ക് പിരിയുമ്പോൾ പേരുകേട്ട ഓസീസ് മുന്നേറ്റനിരയെ ഒരിക്കൽപ്പോലും ഡ്രിബിൾ ചെയ്‌തു മുന്നേറാൻ ഓസ്‌ട്രേലിയക്ക് കഴിഞ്ഞില്ല. ആദ്യപകുതിയിൽ വന്ന ചില പിഴവുകളിൽ മാത്രമാണ് ഓസ്‌ട്രേലിയ ഭീഷണിയുയർത്തിയത്. രണ്ടാം പകുതിയിൽ ഇന്ത്യ ആദ്യത്തെ ഗോൾ വഴങ്ങുന്നതും ഗോൾകീപ്പറുടെ പിഴവിലൂടെയാണ്.

ഈ വിജയത്തിൽ അഭിമാനിക്കാൻ വക നൽകുന്നത് ഇന്ത്യൻ ടീമിലെ പല പ്രധാനപ്പെട്ട താരങ്ങളും ഇല്ലായിരുന്നു എന്നതു കൊണ്ടു കൂടിയാണ്. പ്രധാന ഡിഫെൻഡറായ അൻവർ അലി, മധ്യനിരയിൽ കളിക്കുന്ന ജീക്സൺ സിങ്, സഹൽ അബ്ദുൽ സമദ് എന്നിവർ കളിച്ചിരുന്നില്ല. ഇതിൽ സഹൽ മാത്രമാണ് ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്ന താരം. ഈ അഭാവത്തിലും ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു.

ആദ്യമത്സരത്തിൽ ഒരു സമനിലയെങ്കിലും നേടിയിരുന്നെങ്കിൽ ഇന്ത്യക്ക് കൂടുതൽ ഗുണം ചെയ്തേനെ. എങ്കിലും ഈ തോൽവിയിലും അഭിമാനിക്കാൻ കഴിയുന്ന പ്രകടനം നടത്തിയത് അടുത്ത മത്സരങ്ങളിൽ ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകും. ഇനി ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യക്ക് മത്സരമുള്ളത്. ഇതിൽ രണ്ടെണ്ണത്തിലും വിജയിച്ചാൽ ഇന്ത്യക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ കഴിഞ്ഞേക്കും.

India Defended Australia Very Well In Asian Cup