ആരാധകരെ ഞെട്ടിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു, രണ്ടു വിദേശതാരങ്ങൾ ക്ലബ്ബിലേക്കെത്താൻ സാധ്യത
കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ സൈനിങ് പൂർത്തിയാക്കിയെന്നാണ് ഇന്നലെ പുറത്തു വന്ന പ്രധാനപ്പെട്ട വാർത്തകളിലൊന്ന്. നേരത്തെ അർജന്റീന താരമായ പാസാദോറുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നതെങ്കിലും ഇന്നലെ പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ഗ്രീക്ക് ക്ലബിൽ നിന്നും സ്‌പാനിഷ് താരം ജീസസ് ജിമിനസിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
എന്നാൽ ഒരൊറ്റ സ്‌ട്രൈക്കറുടെ സൈനിങ് പൂർത്തിയാക്കി തയ്യാറെടുപ്പുകൾ അവസാനിപ്പിക്കാനല്ല കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനത്തെ ദിവസം പല ട്വിസ്റ്റുകളും പ്രതീക്ഷിക്കാവുന്നതാണ്. രണ്ടു പുതിയ വിദേശതാരങ്ങൾ ബ്ലാസ്റ്റേഴ്‌സിൽ എത്താനുള്ള സാധ്യതയുണ്ടെന്നാണു റിപ്പോർട്ടുകൾ.
🎖️💣 Jesús Jiménez has signed a straight two-year deal with Kerala Blasters FC. ✍️🇪🇸 @im_shenoy #KBFC pic.twitter.com/moHTauUKMk
— KBFC XTRA (@kbfcxtra) August 29, 2024
ജീസസ് ജിമിനസിന്റെ ട്രാൻസ്‌ഫർ ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയെന്നാണ് സ്ഥിരീകരിക്കപ്പെടുന്ന റിപ്പോർട്ടുകൾ. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ അവസാനിപ്പിച്ചിട്ടില്ല. അർജന്റീന താരമായ പാസാദോർ, ഒരു ബുണ്ടസ്‌ലിഗ സെക്കൻഡ് ഡിവിഷനിൽ കളിക്കുന്ന താരം ഒരു ബൾഗേറിയൻ താരം എന്നിവരുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തിയെന്നാണ് പുതിയ റിപ്പോർട്ടുകൾ.
🎖️💣 Kerala Blasters were simultaneously in talks with German striker (Bundesliga 2), Bulgarian national & Felipe Pasadore. @im_shenoy #KBFC
— KBFC XTRA (@kbfcxtra) August 29, 2024
ഈ അഭ്യൂഹങ്ങൾ വ്യക്തമാക്കുന്നത് രണ്ടു പുതിയ വിദേശതാരങ്ങൾ ടീമിലേക്ക് വരാനുള്ള സാധ്യത ഉണ്ടെന്നാണ്. ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ പോകുന്നത് നാളെയാണ്. അതുകൊണ്ടു തന്നെ ഇന്നത്തോടെ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്‌ഫർ നീക്കങ്ങളിൽ തീരുമാനം ഉണ്ടാക്കും. നാളെ സ്വന്തമാക്കിയ താരങ്ങളുടെ പ്രഖ്യാപനവും ഉണ്ടായേക്കാനുള്ള സാധ്യതയുണ്ട്.
ഈ സീസണിൽ ഏറ്റവും മികച്ചൊരു സ്‌ക്വാഡിനെ തന്നെ ഒരുക്കാൻ വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ടീമിലെ ഇന്ത്യൻ താരങ്ങൾ കൂടുതൽ മെച്ചപ്പെടേണ്ടത് സീസണിൽ മുന്നേറാൻ അനിവാര്യമാണ്. അവസാന ദിവസത്തിൽ ഏതെങ്കിലും ഇന്ത്യൻ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.