വിബിൻ മോഹനന്റെ പരിക്ക് ഗുരുതരമാണോ, വെളിപ്പെടുത്തലുമായി മാർക്കസ് മെർഗുലാവോ

മോശം ഫോമിൽ നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ തിരിച്ചടി നൽകിയാണ് കഴിഞ്ഞ മത്സരത്തിൽ മധ്യനിര താരമായ വിബിൻ മോഹനന് പരിക്കേറ്റത്. മത്സരത്തിന്റെ നാൽപത്തിരണ്ടാം മിനുട്ടിൽ പരിക്കിനെ തുടർന്ന് താരത്തെ കളിക്കളത്തിൽ നിന്നും പിൻവലിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിൽ നിന്നും ഉയർന്നു വന്ന താരങ്ങളിൽ ഏറ്റവും മികച്ചവനാണ് വിബിൻ മോഹനൻ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ ഏതാനും സീസണുകളായി തന്റെ പ്രകടനമികവ് താരം കാണിച്ചു തരുന്നുണ്ട്.

മികച്ച താരമായതിനാൽ തന്നെ വിബിൻ മോഹനന്റെ പരിക്ക് എല്ലാവർക്കും ആശങ്ക ഉണ്ടാക്കിയിരുന്നു. സ്‌കാനിങ് അടക്കമുള്ള കാര്യങ്ങൾ നടത്തേണ്ടി വന്നതിനാൽ തന്നെ പരിക്ക് ഗുരുതരമാകുമോ എന്ന സംശയം ആരാധകർക്ക് ഉണ്ടായിരുന്നു.

എന്നാൽ താരത്തിന്റെ പരിക്ക് അത്ര ഗുരുതരമായ ഒന്നല്ലെന്നു കരുതുന്നുവെന്നാണ് ട്രാൻസ്‌ഫർ എക്സ്പെർട്ടായ മാർക്കസ് മെർഗുലാവോ പറയുന്നത്. എംആർഐ ഫലം വരാനിരിക്കുന്നുണ്ടെന്നും അതിനു ശേഷമേ കൃത്യമായ വിവരം ലഭിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

വിബിൻ മോഹനന്റെ പരിക്ക് ഗുരുതരമായ ഒന്നല്ലെന്ന സൂചന ലഭിച്ചത് ആരാധകർക്ക് ആശങ്കയാണ്. എന്നാൽ താരത്തിന് വിശ്രമം ആവശ്യമായി വരും. മുംബൈ സിറ്റിക്കെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ താരം കളിക്കാനുള്ള സാധ്യത കുറവാണ്.