അമേരിക്കയിൽ മെസിയാരവം ആഞ്ഞടിക്കുന്നതിന്റെ പുതിയ തെളിവുകൾ, മറ്റൊരു റെക്കോർഡ് കൂടി അർജന്റൈൻ താരത്തിന് സ്വന്തം | Messi

അമേരിക്കൻ ലീഗിലെത്തിയ ലയണൽ മെസി ഉജ്ജ്വലമായ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടു മത്സരങ്ങൾ ഇതുവരെ ഇന്റർ മിയാമിക്കു വേണ്ടി ലീഗ് കപ്പിൽ കളിച്ച താരം അതിൽ നിന്നും മൂന്നു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി. അമേരിക്കൻ ലീഗിൽ അധികം വിജയങ്ങൾ നേടാനാകാതെ പതറിക്കൊണ്ടിരുന്ന ഇന്റർ മിയാമി മെസി എത്തിയതിനു ശേഷം മികച്ച പ്രകടനം നടത്തുകയും അവസാനം കളിച്ച രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കുകയും ചെയ്‌തു.

ഇന്റർ മിയാമിയിൽ മെസി വന്നതിന്റെ മാറ്റം പ്രകടമാണ്. എന്നാൽ ഇന്റർ മിയാമിയിൽ മാത്രമല്ല, മറിച്ച് അമേരിക്കയിൽ തന്നെ മെസിയുടെ വരവ് വലിയൊരു തരംഗം സൃഷ്‌ടിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ലയണൽ മെസി എത്തിയതിനു ശേഷം ഇന്റർ മിയാമിയുടെ മത്സരങ്ങൾക്കുള്ള വ്യൂവർഷിപ്പിലോക്കെ വലിയ കുതിച്ചു കയറ്റം സൃഷ്‌ടിച്ചിട്ടുണ്ട്. അതിനു പുറമെ അമേരിക്കൻ കായികചരിത്രത്തിലെ തന്നെ ചില റെക്കോർഡുകൾ താരം തിരുത്തുകയും ചെയ്യുന്നു.

റിപ്പോർട്ടുകൾ പ്രകാരം ഇന്റർ മിയാമിയും അറ്റ്‌ലാന്റ യുണൈറ്റഡും തമ്മിൽ നടന്ന ലീഗ് കപ്പ് മത്സരം ലയണൽ മെസിയുടെ സാന്നിധ്യം കൊണ്ടൊരു ഗിന്നസ് ലോകറെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. ഗോൾ വെളിപ്പെടുത്തുന്നത് പ്രകാരം അമേരിക്കൻ കായികചരിത്രത്തിൽ തന്നെ ഏറ്റവുമധികം ആളുകൾ തത്സമയം കണ്ട സംഭവമാണ് ആ മത്സരത്തിൽ ലയണൽ മെസി നേടിയ രണ്ടാമത്തെ ഗോൾ. ഏതാണ്ട് മുപ്പത്തിയഞ്ചു ലക്ഷത്തോളം ആളുകളാണ് ആ ഗോൾ ലൈവായി കണ്ടത്.

അമേരിക്കൻ ലീഗിലേക്കുള്ള ലയണൽ മെസിയുടെ വരവ് വലിയ മാറ്റങ്ങൾ സൃഷ്‌ടിച്ചുവെന്നതിനു ഇതൊരു തെളിവ് തന്നെയാണ്. അതിനു പുറമെ മെസി കളിക്കുന്ന ഓരോ മത്സരങ്ങൾ കാണാനും അമേരിക്കയിലും ലോകത്തും വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയ സെലിബ്രിറ്റികൾ എത്തുന്നു. എന്തിനേറെപ്പറയുന്നു, അമേരിക്കൻ ലീഗിന്റെ ഘടന ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ഭൂരിഭാഗം ഫുട്ബാൾ ആരാധകർക്കും മനസിലായിട്ടുണ്ടാവുക മെസി അവിടേക്ക് ചേക്കേറിയതിനു ശേഷമായിരിക്കും.

Messi Goal Most Watched Live Event In USA