തുടർച്ചയായ രണ്ടാം മത്സരത്തിലും അസിസ്റ്റ്, കേരള ബ്ലാസ്റ്റേഴ്സിന്റെ കുന്തമുനയാകുന്ന പതിനേഴുകാരൻ
ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആവേശം നൽകിയ ഒരു മത്സരമായിരുന്നു ഇന്നലത്തേത്, സ്വന്തം മൈതാനത്ത് ചെന്നൈയിൻ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വ്ലാസ്റ്റെർസ് കീഴടക്കിയത്. ഇതോടെ സീസണിൽ തിരിച്ചുവരാമെന്ന ടീമിന്റെ പ്രതീക്ഷകൾ സജീവമായിട്ടുണ്ട്.
ഗോളുകളില്ലാതെ അവസാനിച്ച ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് മൂന്നു ഗോളുകളും നേടിയത്. ജീസസ് ജിമിനസ് ആദ്യത്തെ ഗോൾ നേടിയപ്പോൾ നോഹ സദോയി, രാഹുൽ കെപി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റുള്ള ഗോളുകൾ കണ്ടെത്തിയത്.
Two assists in two starts for 17 years old Korou Singh. ✨🇮🇳 #KBFC pic.twitter.com/iO3QlZzRje
— KBFC XTRA (@kbfcxtra) November 24, 2024
പതിനേഴുകാരനായ കേരള ബ്ലാസ്റ്റേഴ്സ് താരം കോറൂ സിംഗിന്റെ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം നൽകുന്നത്. തുടർച്ചയായ രണ്ടാം മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരമാണ് ജീസസ് ജിമിനസ് നേടിയ ആദ്യത്തെ ഗോളിന് വഴിയൊരുക്കിയത്.
മുംബൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ അരങ്ങേറ്റം നടത്തിയ കോറൂ സിങ് ഹൈദെരാബാദിനെതിരെ നടന്ന മത്സരത്തിലാണ് ആദ്യ ഇലവനിൽ ഇറങ്ങുന്നത്. ആ മത്സരത്തിൽ ജീസസ് ജിമിനസ് നേടിയ ഗോളിന് വഴിയൊരുക്കിയതും കോറൂ സിങ് തന്നെയായിരുന്നു.
തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോളിന് വഴിയൊരുക്കി ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രശംസ പിടിച്ചു പറ്റാൻ കോറൂ സിങ്ങിന് കഴിഞ്ഞു. വെറും പതിനേഴു വയസ് മാത്രം പ്രായമുള്ള താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കാനും കൂടുതൽ മെച്ചപ്പെടാനും സമയമുണ്ട്.