മോശം ടീമുകളെ മികച്ച ടീമാക്കി മാറ്റിയ ചരിത്രമുള്ള പരിശീലകൻ, നമ്മൾ കരുതിയതൊന്നുമല്ല സ്റ്റാറെ | Mikael Stahre

ഇവാൻ വുകോമനോവിച്ചിന് പകരക്കാരനാവാൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെക്ക് കഴിയുമോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്ന പ്രധാനപ്പെട്ട കാര്യം. കിരീടം നേടിയിട്ടില്ലെങ്കിലും വളരെ മോശംഫോമിലായിരുന്ന ഒരു ടീമിനെ തുടർച്ചയായ മൂന്നു സീസണുകളിൽ പ്ലേ ഓഫിലെത്തിച്ച ഇവാൻ വുകോമനോവിച്ച് ആരാധകരെ സംബന്ധിച്ച് വളരെ പ്രിയങ്കരനാണ്.

ഇവാൻ വുകോമനോവിച്ചിൽ നിന്നും ഒരു മുന്നോട്ടു പോക്ക് തന്നെയാണ് മൈക്കൽ സ്റ്റാറെയെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ വ്യക്തമാകുന്നത്. നിരവധി വർഷങ്ങളായി ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന് കൂടുതൽ കിരീടങ്ങൾ നേടാൻ കഴിയാത്തതെന്ത് എന്ന ചോദ്യത്തിനും ഉത്തരമാവുകയാണ്.

സ്വീഡിഷ് ദിനപത്രമായ ആഫ്റ്റർബാഡ്‌ലൈറ്റിന്റെ ജേർണലിസ്റ്റായ വാഗ്നർ വെളിപ്പെടുത്തുന്നത് പ്രകാരം വളരെ പരിചയസമ്പത്തുള്ള പരിശീലകനാണ് സ്റ്റാറെ. പരിശീലകനായി ഒന്നര പതിറ്റാണ്ടിലേറെ രംഗത്തുള്ള അദ്ദേഹം കൂടുതൽ കിരീടം നേടാതിരുന്നതിനുള്ള പ്രധാന കാരണം അദ്ദേഹം വിവിധ രാജ്യങ്ങളിലായി പരിശീലിപ്പിച്ച ടീമുകളൊന്നും കിരീടത്തിനായി പൊരുതുന്ന ടീമുകൾ ആയിരുന്നില്ലെന്നതാണ്.

തന്റെ ടീമിന് വേണ്ട താരങ്ങളെ തിരഞ്ഞെടുക്കാൻ കഴിയുകയെന്നത് ഏതൊരു പരിശീലകനും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ അദ്ദേഹം പരിശീലിപ്പിച്ച ഭൂരിഭാഗം ക്ലബുകളിലും അതിനുള്ള അവസരം ലഭിച്ചിരുന്നില്ല. ഇത്തരം സാഹചര്യത്തിലൂടെയാണ് കടന്നു പോയിട്ടുള്ളതെങ്കിലും വളരെ മോശം പ്രകടനം നടത്തിയ ടീമുകളെ മെച്ചപ്പെട്ട ടീമുകളാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സ്‌റ്റാരെയെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട ആശങ്ക പരിഹരിക്കുന്നതാണ് ഈ വെളിപ്പെടുത്തലുകൾ. കിരീടങ്ങളുടെ എണ്ണം വെച്ച് മാത്രം ഒരു പരിശീലകനെ അളക്കാൻ കഴിയില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്. കേരള ബ്ലാസ്റ്റേഴ്‌സിൽ അദ്ദേഹം എത്തിയതിനു ശേഷം ടീം നടത്തുന്ന പ്രകടനം കണക്കാക്കി മാത്രമേ അദ്ദേഹത്തെ വിലയിരുത്താൻ കഴിയുകയുള്ളൂ.

More Details About Kerala Blasters Coach Mikael Stahre