പ്ലേ ഓഫ് മത്സരങ്ങൾക്കു രജിസ്റ്റർ ചെയ്തെങ്കിലും ലൂണയുടെ കാര്യത്തിൽ ആശങ്ക, ഇവാന്റെ വെളിപ്പെടുത്തൽ | Adrian Luna
ഈ സീസണിന്റെ ആദ്യപകുതിയിലെ പ്രകടനം കൊണ്ടും മറ്റു ടീമുകളുടെ മോശം പ്രകടനം കൊണ്ടും പ്ലേ ഓഫിലേക്ക് മുന്നേറിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാം പകുതിയിൽ വളരെ മോശം പ്രകടനം നടത്തുന്ന ടീം കളിച്ചതിൽ ഭൂരിഭാഗം മത്സരങ്ങളിലും തോൽവി വഴങ്ങി. ടീമിലെ പ്രധാന താരങ്ങൾ പരിക്കേറ്റു പുറത്തു പോയതാണ് ബ്ലാസ്റ്റേഴ്സിന്റെ ഫോം നഷ്ടമാകാൻ കാരണം.
അതിനിടയിൽ പരിക്കേറ്റു പുറത്തിരുന്നിരുന്ന അഡ്രിയാൻ ലൂണയെ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്തത് ആരാധകർക്ക് ആശ്വാസം നൽകിയ കാര്യമായിരുന്നു. പരിക്കിൽ നിന്നും മുക്തനാവാനുള്ള പ്രവർത്തനങ്ങൾ താരം നടത്തുകയാണ്. എന്നാൽ അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ ആശങ്ക ഒഴിഞ്ഞിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ഇവാൻ വുകോമനോവിച്ച് പറഞ്ഞത്.
🚨| OFFICIAL: Kerala Blasters registered Adrian Luna in ISL squad 🌟🇺🇾 #KBFC pic.twitter.com/0UpljRegpo
— KBFC XTRA (@kbfcxtra) April 6, 2024
Ivan Vukomanović 🗣️ “Luna is not still not 100% ready to participate in matches” #KBFC
— KBFC XTRA (@kbfcxtra) April 6, 2024
അഡ്രിയാൻ ലൂണ മത്സരങ്ങൾക്കിറങ്ങാൻ നൂറു ശതമാനം തയ്യാറായിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ഇവാൻ വുകോമനോവിച്ച് പറഞ്ഞത്. പ്ലേ ഓഫ് മത്സരങ്ങൾ കളിക്കാൻ താരം ഉണ്ടാകുമോയെന്ന കാര്യത്തിൽ അപ്പോഴേ തീരുമാനമാകൂവെന്ന് ഇവാന്റെ വാക്കുകൾ വ്യക്തമാക്കുന്നു. എന്തായാലും പ്ലേ ഓഫിന് മുൻപ് ലൂണ ഒരു മത്സരത്തിൽ പോലും ഇറങ്ങില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്.
പ്ലേ ഓഫ് മത്സരങ്ങളിൽ അഡ്രിയാൻ ലൂണയുടെ സാന്നിധ്യമില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന് മുന്നേറാമെന്ന പ്രതീക്ഷയും നഷ്ടമാകും. നിലവിലുള്ള താരങ്ങളൊന്നും പ്രതീക്ഷ നൽകുന്ന പ്രകടനമല്ല ടീമിനായി നടത്തുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ തുടർച്ചയായ തോൽവികൾ വഴങ്ങിയതിൽ നിന്നും ഇക്കാര്യം വ്യക്തമാണ്. ലൂണ എത്തിയാൽ ടീമിനത് പുതിയൊരു ഊർജ്ജം നൽകും.
നിലവിലെ ഫോം കണക്കാക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ നിന്നും മുന്നേറാമെന്ന യാതൊരു പ്രതീക്ഷയുമില്ല. നോക്ക്ഔട്ട് മത്സരങ്ങൾ ആയതിനാൽ തന്നെ ആ ദിവസങ്ങളിൽ ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിയുന്ന ടീമിന് മുന്നേറാനാകും. എല്ലാ ഊർജ്ജവും സംഭരിച്ച് പൊരുതാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയ്യാറായാൽ മാത്രമേ മുന്നേറാനും കഴിയൂ.
Adrian Luna Still Not Ready For Matches